ADVERTISEMENT

ഇന്ത്യൻ വാഹന വിപണിയിലെ നമ്പർ വൺ ഇലക്ട്രിക് കാർ നിർമാതാക്കളാണ് ടാറ്റ. നെക്സോണും ടിയാഗോയും ടിഗോറുമുള്ള ടാറ്റയുടെ വൈദ്യുതി കാർ ലൈനപ്പിലേക്ക് നാലു കാറുകൾ കൂടി എത്തുന്നു. 2024 ആദ്യ പാദത്തിനുള്ളിൽ തന്നെ നാലു കാറുകളും വിപണിയിലെത്തുമെന്നാണ് ടാറ്റ പറയുന്നത്. നെക്സോൺ ഇവിയുടെ പരിഷ്കരിച്ച പതിപ്പ്, ഹാരിയർ ഇവി, പഞ്ച് ഇവി, കേർവ് ഇവി തുടങ്ങിയവയായിരിക്കും വാഹനങ്ങൾ.

ആദ്യ നെക്സോൺ ഇവി

പരീക്ഷണയോട്ടങ്ങൾ നടത്തുന്ന നെക്സോൺ ഇലക്ട്രിക്കിന്റെ പുതിയ രൂപം ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ സാങ്കേതിക വിവരങ്ങളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലെ മോഡലിനെക്കാൾ റേഞ്ച് കൂടുതലുണ്ടാകും ഫെയ്സ്‌ലിഫ്റ്റിന്. 

tata-curvv-concept-4

തുടർന്ന് കഴിഞ്ഞ ന്യൂ‍ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പും ചെറു എസ്‍യുവി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും കേർവ് ഇവി എസ്‍യുവിയും വിപണിയിലെത്തിക്കും. 2030 തോടു കൂടി ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ കാറുകളിൽ 50 ശതമാനവും ജാഗ്വർ ലാൻഡ് റോവറിന്റെ 65 ശതമാനവും ഇലക്ട്രിക് ആക്കി മാറ്റാനാണ് ടാറ്റയുടെ പദ്ധതി. 

English Summary: Tata confirms four new electric SUVs by early 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com