ADVERTISEMENT

മൂന്നു പുതിയ നിസാൻ മോഡലുകൾ നിരത്തിലിറങ്ങും; അതിലൊന്ന് ഇലക്ട്രിക് തന്നെ! കാറുകളുടെ ലോഞ്ച് എന്നാണെന്നു ചോദിക്കരുത്. വൈകില്ലെന്നു മാത്രമേ പറയാനാകൂ. കാത്തിരിക്കൂ!’’ – നിസാൻ ഇന്ത്യ മാർക്കറ്റിങ്, പ്രോഡക്ട് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ മോഹൻ വിൽസന്റെ വാക്കുകളിൽ ആത്മവിശ്വാസം. കഴിഞ്ഞ വർഷം നിസാൻ ഇന്ത്യ മാർക്കറ്റിങ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം ശ്രദ്ധിക്കുന്നതു ഉപയോക്താക്കൾക്കു കൂടുതൽ മികച്ച ‘നിസാൻ എക്സ്പീരിയൻസ്’ സമ്മാനിക്കുന്നതിനു തന്നെ; ഒപ്പം, വളരുന്ന ഇന്ത്യൻ വിപണിയിൽ നിസാൻ വിഹിതം പരമാവധി വർധിപ്പിക്കുന്നതിനും. ജർമൻ പൗരനെങ്കിലും മലയാളി ബന്ധമുണ്ട്. 1970 കളുടെ തുടക്കത്തിൽ ജർമനിയിൽ കുടിയേറിയ പത്തനംതിട്ട വെണ്ണിക്കുളം സ്വദേശികളുടെ മകൻ. ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നിന്ന്. 

 

‘ബോൾഡ് ജാപ്പനീസ് ബ്രാൻഡ്’ 

 

ഇന്ത്യൻ വാഹന വിപണിയിൽ അനന്ത സാധ്യതകളാണ്. ഇപ്പോൾത്തന്നെ ലോകത്തെ 4 –ാമത്തെ വിപണി. കടുത്ത മത്സരവുമുണ്ട്.  മികവിന്റെ എല്ലാ ചേരുവകളും ഉണ്ട്, നിസാന്. അവയെല്ലാം മനോഹരമായി ചേർത്തു വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു ഞങ്ങൾ. ‘ബോൾഡ് ജാപ്പനീസ് മൈൻഡ്’ ആണു നിസാനുള്ളത്.  സമൂഹത്തിന്, പരിസ്ഥിതിക്ക്, ഉപയോക്താക്കൾക്കു ഗുണപരമായ കാര്യങ്ങൾ ചെയ്യുകയെന്നതാണു നിസാന്റെ ആപ്തവാക്യം. 

മോഹൻ വിൽസൻ, നിസാൻ ഇന്ത്യ മാർക്കറ്റിങ്, പ്രോഡക്ട് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ
മോഹൻ വിൽസൻ, നിസാൻ ഇന്ത്യ മാർക്കറ്റിങ്, പ്രോഡക്ട് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ

 

ഇലക്ട്രിക് വിസ്ഫോടനം, ഇവി നയം

 

സർക്കാരുകൾ ‘ഇവി’ വിഭാഗത്തിനായി പല നയങ്ങളും നടപ്പാക്കി വരികയാണ്. പരമ്പരാഗത ഇന്ധനങ്ങൾക്കു ബദൽ തേടിയുള്ള വലിയ മുന്നേറ്റങ്ങൾ ആഗോളതലത്തിൽ നടക്കുന്നു. ഉപയോക്താക്കൾ ആഗ്രഹിക്കുന്നതു നൽകുകയാണു പ്രധാനം. ഇവിയുടെ പ്രധാന ഘടകമായ ബാറ്ററിയുടെ കാലാവധി, റീ സെയ്ൽ വില തുടങ്ങി പല ആശങ്കകളും പറയാറുണ്ട്. പക്ഷേ, അവയെല്ലാം അതിവേഗം മാറുകയാണ്. ഇവി ഇക്കോസിസ്റ്റം വളരുന്നതോടെ ഉപയോക്താക്കൾ കൂടുതലായി ഇവിയിലേക്കു വരും; അൽപം വൈകിയാലും.

 

മാഗ്‌നൈറ്റ്  എന്ന മാഗ്‌നറ്റ്

 

പുതുമ സൃഷ്ടിക്കുന്നതു സമൂഹത്തിനു വേണ്ടിയാകണം. നിസാൻ മാഗ്നൈറ്റ് എസ്‌യുവി അത്തരമൊരു ഉൽപന്നമാണ്. ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടു നിർമിച്ച വാഹനം. ഇന്ത്യയ്ക്കു വേണ്ടി കസ്റ്റമൈസ് ചെയ്ത കാർ. ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകരണമാണു മാഗ്നൈറ്റിനു ലഭിക്കുന്നത്. 

 

യൂത്ത് മാർക്കറ്റ്, കസ്റ്റമർ എക്സ്പീരിയൻസ്

 

സ്മാർട്ട് ഫോൺ ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉപയോക്താക്കൾക്കു മികച്ച അനുഭവം നൽകാനാണു നിസാന്റെ  ഷോപ്പ് അറ്റ് ഹോം. ഷോറൂം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കുന്ന ഡിജിറ്റൽ അനുഭവം. കാർ ഫീച്ചറുകൾ കാണാം, ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാം, ഫിനാൻസ് സൗകര്യങ്ങൾ പരിശോധിക്കാം, വില പരിശോധിച്ചു കാർ വാങ്ങാം, സർവീസ് ഉൾപ്പെടെ എല്ലാ കാര്യവും ഡിജിറ്റിലായി ചെയ്യാം. ഉപയോക്താക്കളുമായുള്ള ആശയവിനിമയം കൂടുതൽ വ്യക്തിഗതമായി മാറും. ഓരോ വാഹന ഉടമയ്ക്കും വ്യത്യസ്തമായ ആപ് ഇന്റർഫെയ്സ് വരും. അതിലൂടെ എല്ലാ സേവനവും ലഭ്യമാകും.  

 

ഓണ സമ്മാനം

 

ഓണത്തോടനുബന്ധിച്ചു നിസാൻ വാഹനങ്ങൾ വാങ്ങുന്നവർക്ക് 87,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ. 3 വർഷത്തെ പ്രീപെയ്ഡ് മെയിന്റനൻസ് പ്ലാൻ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വരെ വിലയുള്ള ആക്സസറികൾ, 5,000 രൂപയുടെ പ്രത്യേക കോർപറേറ്റ് ആനുകൂല്യം, നിസാൻ – റെനോ ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ മുഖേന  6.99% ഫിനാൻസ് സ്കീമിന്റെ അധിക ആനുകൂല്യം എന്നിവ ഉൾപ്പെടുന്നതാണ് ഓണം ഓഫർ. കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം നിസാൻ മാഗ്നൈറ്റ് ശ്രേണിയിൽ 3 വർഷത്തെ ‘പീസ് ഓഫ് മൈൻഡ്’ ഓഫർ ലഭ്യമാകും.

 

English Summary: Nissan New Three Models Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com