ADVERTISEMENT

ഇന്ത്യയുടെ സ്വന്തം കാര്‍ ക്രാഷ് പരിശോധന സംവിധാനമായ ഭാരത് എന്‍സിഎപി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഒക്ടോബർ ഒന്നുമുതൽ പുതിയ ക്രാഷ് ടെസ്റ്റ് നിലവിൽ വരും. ഇതുവരെ 30 വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ വക്താക്കള്‍ അറിയിക്കുന്നത്. ഭാരത് എന്‍സിഎപിയും ലോകവ്യാപകമായി ക്രാഷ് ടെസ്റ്റുകൾ നടത്തുന്ന ഗ്ലോബൽ എൻസിഎപിയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? 

 

ഗ്ലോബല്‍ ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (ഗ്ലോബല്‍ എന്‍സിഎപി) മാതൃകയിലാണ് ഭാരത് ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍സിഎപി) തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ടുവേഡ്‌സ് സീറോ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയാണ് ഗ്ലോബല്‍ എന്‍സിഎപിക്ക് പിന്നില്‍. യുഎന്നിന്റെ രാജ്യാന്തര തലത്തിലുള്ള വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്. 

 

പ്രധാന വ്യത്യാസം

 

ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റ് പ്രകാരം മുതിർന്നവരുടെ സുരക്ഷയിൽ ഒരു വാഹനത്തിനു ലഭിക്കാവുന്ന പരമാവധി പോയിന്റ് 34 ആണ്. എന്നാൽ ബിഎൻസിഎപി പ്രകാരം ഇത് 32 ആണ്. മുൻ, സൈഡ് ഇംപാക്റ്റ് ടെസ്റ്റുകൾക്കും 16 പോയിന്റ് വീതമാണ്. ഗ്ലോബൽ എൻസിഎപിയിൽ മുൻ സീറ്റ് ബെൽറ്റ് റിമൈൻഡറിന് അര പോയിന്റും പിൻസീറ്റ് ബെൽറ്റ് റിമൈൻഡറിന് 1 പോയിന്റുമുണ്ട്. എന്നാൽ ഭാരത് എൻസിഎപിയിൽ സീറ്റ് ബെൽറ്റ് റിമൈൻഡറിന് പോയിന്റുകളില്ല. ഇതാണ് ഗ്ലോബൽ എൻസിഎപിക്ക് 34 പോയിന്റ് വരാൻ കാരണം.

 

സാമ്യങ്ങൾ

 

മുതിര്‍ന്ന യാത്രികര്‍, കുട്ടികൾ, കാല്‍നട യാത്രികർ എന്നിവരുടേയും വാഹനത്തിന്റേയും സുരക്ഷയ്ക്കു വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഭാരത് എന്‍സിഎപിയുടെ ഭാഗമായി പരിശോധിക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷ മൂന്നു പരീക്ഷണങ്ങളിലൂടെയാണ് പരിശോധിക്കുക. മുതിർന്നവരുടെ സുരക്ഷ പോയിന്റിൽ രണ്ട് പോയിന്റ് ഭാരത് എൻസിഎപിക്ക് കുറവാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഇരു ടെസ്റ്റുകൾക്കും ഒരോ നിലവാരമാണ്. 

 

ഫ്രണ്ടൽ ഇംപാക്റ്റിന് പരമാവധി 16 പോയിന്റിലെ സൈഡ് ഇംപാക്റ്റ് ടെസ്റ്റിന് പരമാവധി 8 പോയിന്റും സിആർഎസ് (ചൈൽഡ് റിസ്റ്റൈന്റ് സിസ്റ്റം) ഇൻസ്റ്റലേഷന് 12 പോയിന്റും മറ്റ് വെഹിക്കിൾ ബെയ്സിഡ് അസസ്മെന്റിന് 13 പോയിന്റുമാണ് നൽകുന്നത്. കൂടാതെ ഇസിഎസിന്റെ സാന്നിധ്യം, സൈഡ് പോൺ ഇംപാക്റ്റ്, പെ‍‍‍‍ഡസ്ട്രിയൻ പ്രൊട്ടക്‌ഷൻ എന്നിവയ്ക്കും ഇരു പരീക്ഷകളും ഒരുപോലെയാണ് പോയിന്റുകൾ നൽകുന്നത്. 3.5 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളുടെ സുരക്ഷയാണ് ബിഎൻസിഎപി പരിശോധിക്കുന്നത്.

 

English Summary: Bharat NCAP and Global NCAP: differences and similarities explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com