ADVERTISEMENT

ഫഹദ് ഫാസിലും നസ്രിയയും വാങ്ങിയത് കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90. ഡിസ്കവറിയുടെ മൂന്നു ഡോറുള്ള ഈ പതിപ്പ് കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് വാങ്ങിയത്. 2.18 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന്റെ നികുതി മാത്രം 46 ലക്ഷം രൂപ വരും. 2.70 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

fahad-fazil-defender-2

അടുത്തിടെ ബിഎംഡബ്ല്യു 740ഐ സ്വന്തമാക്കിയ ഫഹദിന്റെ ഗരിജിൽ പോർഷെയും മിനി കൺട്രിമാനും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറുമെല്ലാമുണ്ട്. ഡിഫൻഡറിന്റെ ഈ മോഡലിൽ 5.0 ലീറ്റര്‍ വി8 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 535 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കുമുണ്ട്. ഓൾ വീൽ ഡ്രൈവ് മോഡലായ ഈ എസ്‍യുവിക്ക് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 5.2 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 240 കിലോമീറ്റർ. 

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഡിഫന്‍ഡറില്‍ ആറ് എയര്‍ബാഗുകളാണ് നല്‍കിയിട്ടുള്ളത്. ഇതിനു പുറമേ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്‌സ്, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് എന്നിവയുമുണ്ട്. 

fahad-fazil-defender

എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുള്ള വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, മെറിഡിയൻ സറൗണ്ട് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്‍ക്കൊള്ളുന്ന കണക്ടിവിറ്റി എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഡിഫന്‍ഡറില്‍ ഒരുക്കിയിട്ടുണ്ട്.

English Summary: Fahad Fazil Defender Keralas first D 90

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com