ADVERTISEMENT

ടർബോ ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാവുന്ന 48 വോട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട എത്തിയിരിക്കുന്നു. ഹൈടെക്സ്, ലാൻഡ് ക്രൂസർ പ്രാഡോ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഈ ഹൈബ്രിഡ് സിസ്റ്റം ആദ്യം ഉപയോഗിക്കുക. തുടർന്ന് ഫോർച്യൂണറിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

രണ്ട് മോട്ടർ ജനറേറ്ററും ഒരു പവർ സ്പ്ലിറ്റിങ് ഡിവൈസുമായാണ് ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിയത്. വലുപ്പവും ഭാരവും കുറഞ്ഞ ഈ സിസ്റ്റം നിലവിലെ പവർട്രെനിലേക്ക് എളുപ്പം ഘടിപ്പിക്കാൻ സാധിക്കും. ബെൽറ്റ് ഡ്രിവൺ ഇലക്ട്രിക് മോട്ടർ ഉപയോഗിക്കുന്ന ഈ സിസ്റ്റം വാഹനം ശബ്ദം കുറച്ച് എൻജിൻ റീസ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ സ്മൂത്തർ റെസ്പോൺസും കുറച്ചു വൈബ്രേഷനുമായിരിക്കും ഉയർന്ന് ഇന്ധനക്ഷമതയുമായിരിക്കും പുതിയ വാഹനത്തിന്. 

 

വാഹനത്തിന് കൂടുതൽ ട്രോർക്കും ഈ സിസ്റ്റം നൽകും. റീജനറേറ്റീവ് ബ്രേക്കിങ്ങിലൂടെ ചാർജാകുന്ന ബാറ്ററിയിൽ നിന്ന് വേണ്ടിവന്നാൽ ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങിനും പമ്പുകൾക്കും ഫാനുകൾക്കും കരുത്ത് എടുക്കാം. 700 എംഎം ആഴത്തിൽ വരെ വാട്ടർ വെയ്‍ഡിങ്ങിൽ ഈ ഹൈബ്രിഡ് സിസ്റ്റം പ്രവർത്തിക്കും. 

 

യൂറോപ്യൻ വിപണിയിലും ഓസ്ട്രേലിയൻ വിപണിയിലുമുള്ള ലാൻഡ് ക്രൂസർ പ്രാഡോയിൽ ഉപയോഗിക്കുന്ന 1ജിഡി എഫ്ടിവി 2.8 ലീറ്റർ ഇൻലൈൻ നാല് സിലിണ്ടർ എൻജിനിലായിരിക്കും ആദ്യം ഈ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികത ഉപയോഗിക്കുക. ഹൈലക്സിലും ഫോർച്യൂണറിലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 

 

English Summary: Toyota unveils 48-volt mild hybrid system for its Turbo-diesel engines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com