എക്സ്‌യുവി 400ന് 1.25 ലക്ഷം രൂപ വരെ ഇളവ്; വൻ വിലക്കുറവുമായി മഹീന്ദ്ര

HIGHLIGHTS
  • ഇളവുകൾ സ്റ്റോക്ക് ലഭ്യതയ്ക്കും മോഡലുകൾക്കും ഡീലർഷിപ്പിനും അനുസരിച്ചായിരിക്കും
mahindra-xuv-400
Mahindra XUV 400
SHARE

വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്‌യുവി 400, എക്സ്‌യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ വ്യത്യാസമുണ്ടായിരിക്കും.

എക്സ്‌യുവി 400

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‍യുവി 400യ്ക്ക് 1.25 ലക്ഷം രൂപ വരെയാണ് ഇളവ്. എന്നാൽ ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ) ഇല്ലാത്ത മോഡലുകൾക്കാണ് വിലക്കുറവ് നൽകുന്നത്. അടുത്തിടെ എക്സ്‍യുവി 400യുടെ മോഡലുകൾക്ക് ഇഎസ്‌സി അപ്ഡേഷൻ വന്നിരുന്നു. ഇസി, ഇഎൽ എന്നീ രണ്ടു വകഭേദങ്ങളിലാണ് വാഹനം വിൽപനയ്ക്ക് എത്തുന്നത്. അതിൽ ഇസി വകഭേദത്തിന് 375 കിലോമീറ്റർ റേഞ്ചും ഇഎൽ വകഭേത്തിന് 456 കിലോമീറ്റർ റേഞ്ചുമാണ്. 

marazzo

മഹീന്ദ്ര മരാസോ

മഹീന്ദ്രയുടെ എംപിവി മരാസോയ്ക്ക് 73000 രൂപ വരെയാണ് ഇളവുകൾ നൽകുന്നുണ്ട്. അതിൽ 58000 രൂപ ക്യാഷ് ഡിസ്ക്കൗണ്ടും 15000 രൂപ ജെനുവിൻ ആക്സസറിസുമായി നൽകുന്നു. മരാസോയ്ക്ക് കരുത്ത് പകരുന്നത് 1.5 ലീറ്റർ എൻജിനാണ് 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 

mahindra-xuv-300

മഹീന്ദ്ര എക്സ്‌‍യുവി 300

മഹീന്ദ്രയുടെ ചെറു എസ്‍യുവി, എക്സ്‍യുവി 300യുടെ പെട്രോൾ വകഭേദത്തിന് 4500  രൂപ മുതൽ 71000 രൂപ വരെയും. ഡീസൽ പതിപ്പിന് 46000 രൂപ മുതൽ 71000 രൂപ വരെയുമാണ് ഇളവുകൾ. ഇതിൽ ക്യാഷ് ഡിസ്കൗണ്ടും ആക്സസറീസും ഉൾപ്പെടുന്നു. 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ്  എക്സ്‍‌യുവി 300 ൽ ഉപയോഗിക്കുന്നത്.

mahindra-bolero-neo

മഹീന്ദ്ര ബൊലേറോ നിയോ & ബൊലേറോ

ബൊലേറോ നിയോയ്ക്ക് 50000 രൂപ വരെ ഡിസൗണ്ടാണ് നൽകുന്നത്. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ടായി 7000 രൂപ മുതൽ 35000 രൂപ വരെ നൽകുന്നുണ്ട്. 15000 രൂപയുടെ ആക്സസറിസും ചേർത്താണ് 50000 രൂപ വരെയുള്ള ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൊലേറോയ്ക്ക് 25000 രൂപ മുതൽ 60000 രൂപ വരെയാണ് ‍ഡിസ്‌കൗണ്ട് നൽകുന്നത്.

English Summary: Mahindra XUV400 EV gets Rs 1.25 lakh discount

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS