മെഴ്സിഡീസിന്റെ അത്യാഡംബരത്തിന് സ്വാഗതം! മധുരപലഹാരങ്ങൾ വിതരണം ചെയ്ത് രാകുൽ പ്രീത്

rakul-preeth
Rakul Preet
SHARE

സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെഴ്സിഡീസിന്റെ ആഡംബര എസ്‍യുവി, മെയ്ബ ജിഎൽഎസ് 600. 2021ൽ ഈ വിപണിയിലെത്തിയ ഈ ആഡംബര എസ്‌‍യുവിക്ക് ആവശ്യക്കാർ ഏറെയാണ്. ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ തുടങ്ങിയ നിരവധി താരങ്ങൾക്ക് പിന്നാലെ മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കിയിരിക്കുന്നു ബോളീവുഡ് താര സുന്ദരി രാകുൽ പ്രീത്.

പുതിയ കാറിന്റെ മുന്നിൽ പോസ് ചെയ്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്ന നടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2021 ജൂണിലാണ് മയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്.

നാലു ലീറ്റർ ട്വീൻ ടർബൊ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

English Summary:  Rakul Preeth Bought Mercedes Maybach GLS600 Worth 3 Crore

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS