8.09 ലക്ഷം രൂപ മുതൽ തുടക്കം, നെക്സോണിന്റെ വിലയും വേരിയന്റുകളും ഇവ
Mail This Article
പുതിയ ടാറ്റ നെക്സോൺ വിപണിയിലെത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ചെറു എസ്‍യുവികളിലൊന്നായ നെക്സോണിന്റെ പുതിയ മോഡലിന് ഏറെ മാറ്റങ്ങളുണ്ട്. കൂടുതൽ ഫീച്ചറുകളും ഫ്യൂച്ചറിസ്റ്റിക് ലുക്കുമായി എത്തിയ പുതിയ നെക്സോണിന് പെട്രോൾ ഡീസൽ എൻജിനുകളുണ്ട്. നിലവിൽ ഏതൊക്കെ വകഭേദങ്ങളാണ് നെക്സോണിലുള്ളത്, അവയുടെ വില എന്തൊക്കെ?
നെക്സോൺ പെട്രോൾ പതിപ്പ്
പെട്രോൾ പതിപ്പിൽ 120 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കുമുള്ള 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനാണ് ഉപയോഗിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി. ഏഴു സ്പീഡ് ഡിസിഎ ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
പെട്രോൾ മാനുവൽ വില
സ്മാർട്ട്, സ്മാർട്ട് പ്ലസ്, പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ്, ഫിയർലെസ് പർപ്പിൾ തുടങ്ങിയ വകഭേദങ്ങളാണ് പെട്രോൾ മാനുവലിനുള്ളത്. സൺറൂഫുള്ള മോഡലും ഡ്യൂവൽ ടോൺ മോഡലും വിവിധ വകഭേദങ്ങളിൽ ലഭിക്കും. മാനുവൽ പതിപ്പിന്റെ അടിസ്ഥാന വകഭേദമായ സ്മാർട്ടിന്റെ വില 8.09 ലക്ഷം രൂപയും ഉയർന്ന വകഭേദത്തിന്റെ വില 13.49 ലക്ഷം രൂപയുമാണ്.
പെട്രോൾ ഡിഡിഎ
ഏഴു സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ നെക്സോൺ ലഭ്യമാണ്. ക്രിയേറ്റീവ് വകഭേദം മുതലാണ് ഡിസിഎ ലഭിക്കുക. ക്രിയേറ്റീവ്, ഫിയർലെസ്, ഫിയർലെസ് പർപ്പിൾ തുടങ്ങിയ വകഭേദങ്ങളാണ് പെട്രോൾ മാനുവലിനുള്ളത്. സൺറൂഫുള്ള മോഡലും ഡ്യൂവൽ ടോൺ മോഡലും വിവിധ വകഭേദങ്ങളിൽ ലഭിക്കും. 1.21 ലക്ഷം രൂപ മുതൽ 14.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
പെട്രോൾ എഎംടി
ഡിസിഎ കൂടാതെ ആറ് സ്പീഡ് എഎംടി ട്രാൻസ്മിഷനും നെക്സോൺ പെട്രോൾ പതിപ്പിലുണ്ട്. ക്രീയേറ്റീവിൽ മാത്രമാണ് പെട്രോൾ എഎംടി ലഭിക്കുന്നത്. സൺറൂഫുള്ള മോഡലും ഡ്യൂവൽ ടോൺ മോഡലുമുണ്ട്. 11.69 ലക്ഷം രൂപ മുതൽ 12.89 ലക്ഷം രൂപ വരെയാണ് വില.
നെക്സോൺ ഡീസൽ പതിപ്പ്
ഡീസൽ പതിപ്പിൽ 115 ബിഎച്ച്പി കരുത്തും 160എൻഎം ടോർക്കുമുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകൾ ഡീസൽ പതിപ്പിനുണ്ട്.
ഡീസൽ മാനുവൽ
ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഡീസൽ മാനുവലിൽ. പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ്, ഫിയർലെസ് പർപ്പിൾ തുടങ്ങിയ വകഭേദങ്ങളാണ് ഡീസൽ മാനുവലിനുള്ളത്. സൺറൂഫുള്ള മോഡലും ഡ്യൂവൽ ടോൺ മോഡലും വിവിധ വകഭേദങ്ങളിൽ ലഭിക്കും. വില 10.99 ലക്ഷം രൂപ മുതൽ 14.89 ലക്ഷം രൂപ വരെ.
ഡീസൽ എഎംടി
ക്രീയേറ്റീവിലും ഫീയർലെസിലും മാത്രമാണ് ഡീസൽ എഎംടി ലഭിക്കുന്നത്. സൺറൂഫുള്ള മോഡലും ഡ്യൂവൽ ടോൺ മോഡലുമുണ്ട്. 12.99 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെയാണ് വില.
English Summary: Tata Nexon Price and Varient