ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടർ ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ബജാജ്. പുതിയ ഹബ് മോട്ടറുമായി എത്തുന്ന സ്കൂട്ടറിന് മുൻമോഡലിനെ അപേക്ഷിച്ച് കരുത്തും കുറവായിരിക്കും. നിലവിലെ മോഡലിൽ ഹബ് മോട്ടറല്ല ഉപയോഗിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

 

കാഴ്ച്ചയിൽ നിലവിലെ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ പറയാനില്ലെങ്കിലും കരുത്തിനും റേഞ്ചിനും മാറ്റങ്ങളുണ്ടാകും. കൂടാതെ നിലവിലെ മെറ്റൽ ബോഡിവർക്കിന് പകരം ഫൈബർ ബോഡി പാർട്സുകളായിരിക്കും ഉപയോഗിക്കുക. ബാറ്ററിയിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കില്ല.

 

പുതിയ മോഡലിന് റേഞ്ച് കൂടിയ പതിപ്പും പെർഫോമൻസ് കൂടിയ പതിപ്പുമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ടിവിഎസ് ഐക്യൂബിനോടും ഏഥറിനോടും ഓലയോടും മത്സരിക്കുന്ന ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കി വിപണിയിലെ മത്സരം കടുപ്പിക്കാനാണ് ബജാജ് ശ്രമിക്കുന്നത്. 

 

English Summary: More affordable Bajaj Chetak EV spied testing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com