ADVERTISEMENT

വൈദ്യുത കാറുകളെ പോലെ തന്നെ അതിവേഗം പ്രചാരം വര്‍ധിച്ചു വരുന്ന കാര്‍ സെഗ്മെന്റാണ് ഹൈബ്രിഡ്. ഒരേസമയം ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും മികച്ച പ്രകടനവുമാണ് ഹൈബ്രിഡിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. 50 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എസ്‌യുവികളെ പരിചയപ്പെടാം. ഈ വിഭാഗത്തില്‍ ടൊയോട്ട, മാരുതി, ഹോണ്ട എന്നീ കമ്പനികളാണ് ഏറ്റവും മുന്നിലുള്ളത്. 

innova-hycross-2

 

ടൊയോട്ട ഇന്നോവ ഹൈക്രോസ് 

maruti-suzuki-invicto-1

 

മൂന്നാം തലമുറ ഇന്നോവയിലാണ് ഹൈബ്രിഡ് വകഭേദമായ ഹൈക്രോസ് വില്‍പനക്കെത്തിയത്. പെട്രോള്‍ ഹൈബ്രിഡ് എംപിവിയാണിത്. 2.0 ലീറ്റര്‍ ഫോര്‍സിലിണ്ടര്‍ 183 എച്ച്പി എന്‍ജിനൊപ്പം ഇ ഡ്രൈവ് ട്രാന്‍സ്മിഷനും ബന്ധിപ്പിച്ചിരിക്കുന്നു. ലീറ്ററിന് 23.24 കിലോമീറ്ററാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ബാറ്ററിയില്‍ ആവശ്യത്തിന് ചാര്‍ജുള്ളപ്പോള്‍ പൂര്‍ണമായും വൈദ്യുതിയെ ഇന്ധനമാക്കാനും സാധിക്കും. 

 

മാരുതി സുസുക്കി ഇന്‍വിക്‌റ്റോ

honda-city-12

 

ഇന്നോവ ഹൈക്രോസിന്റെ കൂടപ്പിറപ്പാണ് മാരുതിയുടെ വിലയേറിയ മോഡലുകളിലൊന്നായ ഇന്‍വിക്‌റ്റോ. ടൊയോട്ടയുടെ 2.0 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഇന്‍വിക്‌റ്റോയിലുള്ളത്. ലീറ്ററിന് 23.24 കിലോമീറ്ററാണ് മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ടൊയോട്ട ഹൈക്രോസിന്റേതുപോലെ വൈദ്യുതി മോഡില്‍ വാഹനം സ്റ്റാര്‍ട്ടു ചെയ്യാനും പൂര്‍ണമായും വൈദ്യുതി ഇന്ധനമാക്കി മുന്നോട്ടു പോവാനും സാധിക്കും. എന്നാല്‍ ഹൈക്രോസിലുള്ള അഡാസ് സുരക്ഷ ഓട്ടോമന്‍ സീറ്റുകള്‍, ടൊയോട്ടയുടെ വലിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഇന്‍വിക്‌റ്റോയില്‍ ഇല്ല. 

Toyota Hyryder
Toyota Hyryder

 

ടൊയോട്ട കാംറി

Suzuki Grand Vitara
Suzuki Grand Vitara

 

ഹൈബ്രിഡുകളുടെ കൂട്ടത്തിലെ പഴയ മോഡലുകളിലൊന്നാണ് ടൊയോട്ട കാംറി. ഒപ്പം വിലയും കൂടും. 178hp, 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120hp പെര്‍മനന്റ് മാഗ്നെറ്റ് സിന്‍ക്രോണസ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതു രണ്ടും ചേര്‍ന്ന് 218 hp കരുത്ത് വാഹനത്തിന് നല്‍കുന്നുണ്ട്. eCVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന കാംറിയുടെ ഇന്ധനക്ഷമത 23.27 കിലോമീറ്ററാണ്. ഇകോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്നു ഡ്രൈവിങ് മോഡുകള്‍. വൈദ്യുതിയില്‍ മാത്രം സ്റ്റാര്‍ട്ടു ചെയ്യാനും ഓടിക്കാനും സാധിക്കും. 

 

ഹോണ്ട സിറ്റി ഹൈബ്രിഡ്

 

ഹൈബ്രിഡ് കാറുകളുടെ ജനപ്രീതി വര്‍ധിപ്പിച്ച മോഡലുകളിലൊന്നാണ് സിറ്റിയുടെ e:HEV. ആറ്റ്കിന്‍സണ്‍ സൈക്കിള്‍ 1.5 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ രണ്ട് മോട്ടോറുകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ മോട്ടോര്‍ ഇലക്ട്രിക് ജനറേറ്ററായും രണ്ടാമത്തേത് വാഹനം മുന്നോട്ടു നീക്കുന്നതിനും ഉപയോഗിക്കുന്നു. ലിറ്ററിന് 27.13 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹോണ്ട സിറ്റി ഹൈബ്രിഡ് നല്‍കുന്നുണ്ട്. eCVT ട്രാന്‍സ്മിഷനുമായി പവര്‍ട്രെയിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. 126hp കരുത്തും 253Nm ടോര്‍ക്കും പുറത്തെടുക്കും ഹോണ്ട സിറ്റി ഹൈബ്രിഡ്. 

 

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍

 

സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓഴര്‍ എന്നിവയിലുള്ള നാലാംതലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് വാഹനത്തിലുള്ളത്. ടൊയോട്ട 1.5 ലീറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈറൈഡറില്‍. 92ബിഎച്ച്പി കരുത്തും 122എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഹൈബ്രിഡിലെ മോട്ടോറിന്റെ കരുത്ത് 79ബിഎച്ച്പിയും ടോര്‍ക്ക് 141എന്‍എമ്മുമാണ്. 177.6 വോട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയുള്ള വാഹനത്തിന് വൈദ്യുതിയില്‍ മാത്രം 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. ഇന്ധനക്ഷമത ലിറ്ററിന് 27.97 കിലോമീറ്റര്‍.

 

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

 

ഹൈറൈഡറിന്റെ മാരുതി പതിപ്പാണ് ഗ്രാന്‍ഡ് വിറ്റാര. 2017 മുതല്‍ ജാപ്പനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടയും സഹകരിക്കുന്നുണ്ട്. അര്‍ബന്‍ ക്രൂസര്‍, ഗ്ലാന്‍സ് എന്നീ ടൊയോട്ട മോഡലുകള്‍ നിര്‍മിക്കുന്നത് മാരുതി സുസുക്കിയാണ്. അതുപോലെ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാര നിര്‍മിക്കുന്നത് ടൊയോട്ടയാണ്. ലിറ്ററിന് 27.97 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ധനക്ഷമത. സ്‌റ്റൈലിങിലും ബ്രാന്‍ഡിങിലും ഓരോ വകഭേദങ്ങളിലുമുള്ള സൗകര്യങ്ങളിലും മാത്രമാണ് ഗ്രാന്‍ഡ് വിറ്റാരക്ക് ഹൈക്രോസിനേക്കാള്‍ ചെറിയ മാറ്റങ്ങളുള്ളത്. ബാറ്ററി പാക്ക് വരുന്നതുകൊണ്ട് ബൂട്ട് സ്‌പേസില്‍ അല്‍പം കുറവുണ്ട്. എന്നാല്‍ മികച്ച പവര്‍ട്രെയിനും സൗകര്യങ്ങളുള്ള കാബിനും ഗ്രാന്‍ഡ് വിറ്റാരക്ക് ആരാധകരെ വര്‍ധിപ്പിക്കുന്നു.

 

English Summary: Top Mileage Hybrid Cars In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com