ADVERTISEMENT

മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്ക് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം. ചുവപ്പു നിറത്തിലുള്ള മെഴ്സിഡീസ് ബെൻസ് എംഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥി. പുതിയ വാഹനത്തിൽ വിമാനത്താവളത്തിലേക്കു മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

മെയ്ബ ജിഎൽഎസ് 600ന് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെൻസാണ് ഈ പെർഫോമൻസ് ഹാച്ച്ബാക്ക്. ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ എഎംജി എ45ൽ രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.

 

എ–ക്ലാസ് ഹാച്ച്ബാക്കിന്റെ എഎംജി പതിപ്പാണ് ഇത്. പെർഫോമൻസ് അടിസ്ഥാനമായി നിർമിച്ച കാറാണ് എംഎംജി എ 45 എസ്. 421 എച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 3.9 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 270 കിലോമീറ്റർ. ഏകദേശം 92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

 

English Summary: Mammootty New Mercedes Benz AMG A45 S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com