ADVERTISEMENT

മെഴ്സിഡീസ് ബെൻസിന്റെ ആഡംബര എസ്‍യുവി ജിഎൽഇ സ്വന്തമാക്കി നടി സോഹ അലി ഖാനും ഭർത്താവ് കുനാല്‍ കൈമുവും. മെഴ്സിഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങർ ബെൻസിൽ നിന്നാണ് പുതിയ ആഡംബര വാഹനം ഗാരിജിലെത്തിച്ചത്. സോഹ അലിഖാൻ ജിഎൽഇയുടെ താക്കോൽ സ്വീകരിക്കുന്ന ചിത്രങ്ങളും ഓട്ടോഹാങ്ങർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

 

ജിഎൽഇയുടെ ഏതു പതിപ്പാണ് താരം സ്വന്തമാക്കിയതെന്നു വ്യക്തമല്ല. ജിഎൽഇയ്ക്ക് ഒരു പെട്രോൾ എൻജിൻ വകഭേദവും രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളും നിലവിലുണ്ട്. രണ്ടു ലീറ്റർ ഡീസൽ വകഭേദത്തിന് 241 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുള്ള എൻജിനാണ് ഉപയോഗിക്കുന്നത്.

 

രണ്ടാമത്തെ ഡീസൽ വകഭേദത്തിൽ 3 ലീറ്റർ എൻജിനാണ്. 326 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും നൽകും ഈ ആറു സിലിണ്ടർ എൻജിൻ. പെട്രോൾ മോഡലിൽ 3 ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 362 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഏകദേശം 92 ലക്ഷം രൂപ മുതൽ 1.08 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

 

English Summary: Soha Ali Khan And Kunal Kemmu Bought Mercedes Benz GLE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com