ADVERTISEMENT

സിട്രോണിന്റെ എസ്‍യുവി സി3 എയർക്രോസ് കേരള വിപണിയിൽ. 9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് വില. യു, പ്ലസ്, മാക്സ് വേരിയന്റുകളിൽ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്‍യുവിക്കുള്ളത്. അടിസ്ഥാന വകഭേദമായ ‘യു’ 5 സീറ്റ് 9.99 ലക്ഷം രൂപയാണ് വില. ‘പ്ലസ്’ 5 സീറ്റിന് 11.34 ലക്ഷം രൂപയും ‘പ്ലസ്’ 7 സീറ്റിന് 11.69 ലക്ഷം രൂപയും ‘മാക്സ്’ 5 സീറ്റിന് 11.99 ലക്ഷം രൂപയും ‘മാക്സ്’ 7 സീറ്റിന് 12.34 ലക്ഷം രൂപയുമാണ് വില. ആലപ്പുഴ മുഹമ്മയിലെ ലാലീല റിസോട്ടിൽ നടന്ന ചടങ്ങിലാണ് പുതിയ എസ്‌യുവികളുടെ വില പ്രഖ്യാപിച്ചത്. ഇവിഎം ഓട്ടോക്രാഫ്റ്റ് ഡയറക്ടർ തേജസ് സേവ്യർ, ലേ മെയ്സൺ സിട്രോൺ, ഇവിഎം ഓട്ടോക്രാഫ്റ്റ് സിഇഒ അംജിത് ജി, സിട്രോൺ ഇന്ത്യ സൗത്ത് ആൻഡ് ഈസ്റ്റ് ആർഎസ്എം നിഖിൽ രാജനാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സിട്രോൺ സി3 എയർക്രോസ് വില പ്രഖ്യാപിക്കൽ ചടങ്ങിൽ നിന്ന്. ഇവിഎം ഓട്ടോക്രാഫ്റ്റ് സിഇഒ അംജിത് ജി, ഇവിഎം ഓട്ടോക്രാഫ്റ്റ് ഡയറക്ടർ തേജസ് സേവ്യർ, ലേ മെയ്സൺ സിട്രോൺ, സിട്രോൺ ഇന്ത്യ സൗത്ത് ആൻഡ് ഈസ്റ്റ് ആർഎസ്എം നിഖിൽ രാജനാരായണൻ
സിട്രോൺ സി3 എയർക്രോസ് വില പ്രഖ്യാപിക്കൽ ചടങ്ങിൽ നിന്ന്. ഇവിഎം ഓട്ടോക്രാഫ്റ്റ് സിഇഒ അംജിത് ജി, ഇവിഎം ഓട്ടോക്രാഫ്റ്റ് ഡയറക്ടർ തേജസ് സേവ്യർ, ലേ മെയ്സൺ സിട്രോൺ, സിട്രോൺ ഇന്ത്യ സൗത്ത് ആൻഡ് ഈസ്റ്റ് ആർഎസ്എം നിഖിൽ രാജനാരായണൻ

പ്ലസ്, മാക്സ് വകഭേദങ്ങൾക്ക് 20000 രൂപ അധികം നൽകിയാൽ ഡ്യുവൽ ടോൺ നിറങ്ങളും ലഭിക്കും. കൂടാതെ സിട്രോൾ വൈബ് പാക്ക്, പ്ലസ് ട്രിമ്മിൽ 25000 രൂപയ്ക്കും മാക്സ് ട്രിമ്മിൽ 22000 രൂപയ്ക്കും ലഭിക്കും. പ്ലസിന്റെ അഞ്ച് സീറ്റ് പതിപ്പിന് 11.30 ലക്ഷം രൂപയാണ് പ്രരംഭ വില. ഏഴു സീറ്റ് പതിപ്പിന് 11.45 ലക്ഷം രൂപയും മാക്സ് അഞ്ച് സീറ്റ് പതിപ്പിന് 11.95 ലക്ഷം രൂപയും ഏഴു സീറ്റ് പതിപ്പിന് 12.10 ലക്ഷം രൂപയുമാണ് വില.

‌സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി 3 എയർക്രോസ്. 90 ശതമാനം ലോക്കലൈസേഷനോടെയാണ് പുതിയ വാഹനം നിർമിക്കുന്നതെന്നാണ് സിട്രോൺ പറയുന്നത്. 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനോടെ മാത്രമാണ് പുതിയ എസ്‍യുവി എത്തുക. 

രൂപത്തിൽ ചെറു എസ്‍യുവി സി3യോട് ചെറിയ സാമ്യം തോന്നും സി3 എയർക്രോസിന്. 4.3 മീറ്ററാണ് നീളം. ലോഗോ ഇന്റഗ്രേറ്റ് ചെയ്ത ഗ്രില്ലിൽ പിയാനോ ബ്ലാക് ഫിനിഷ്, വൈ ആകൃതിയിലുള്ള എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, വലിയ ഹെഡ്‌ലാംപ് എന്നിവ മുൻഭാഗത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. മസ്കുലറായ വലിയ വീൽ ആർച്ചുകളാണ്. 2671 എംഎം വീൽബെയ്സും 200 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എക്സ് ആകൃതിയുള്ള സ്പോക്കുകളുള്ള അലോയ് വീലുകളാണ്. വലിയ ടെയിൽഗേറ്റും ടെയിൽലാപുമുണ്ട്. 

ഏഴു സീറ്റിന് പുറമേ അഞ്ച് സീറ്റ് മോഡലിലും പുതിയ വാഹനം ലഭിക്കും. അഞ്ച് സീറ്റ് മോഡലിന് 444 ലീറ്റർ ബൂട്ട് സ്പെയ്സും ഏഴു സീറ്റ് മോഡലിന്റെ മൂന്നാം നിര മടക്കി വച്ചാൽ 511 ലീറ്റർ ബൂട്ട് സ്പെയ്സും ലഭിക്കുമെന്ന് സിട്രോണ്‍ പറയുന്നു. സി3 യ്ക്ക് സമാനമായ 10.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് എയർ ക്രോസിനും. രണ്ടാം നിര മൂന്നാം നിര യാത്രക്കാർക്കും എയർവെറ്റുകളുണ്ട്.

citroen-c3-aircross-15

110 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കും നൽകുന്ന 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് എയർ‍ക്രോസിൽ. തുടക്കത്തിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മോഡലായണ് എത്തുക. ഓട്ടമാറ്റിക്ക് മോഡൽ പിന്നീട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടേയ് ക്രേറ്റ,  കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്സ്‌വാഗൻ ടൈഗൂൺ, സ്കോഡ കുഷാക് തുടങ്ങിയ മോഡലുകളുമായിട്ടാണ് സി 3 എയർക്രോസിന്റെ മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com