ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഹാർലി ഡേവിഡ്സണുമായി ചേർന്ന് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രീമിയം മോട്ടോര്‍ സൈക്കിളായ ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440ന്റെ വിതരണം ഒക്‌ടോബര്‍ 15 മുതൽ ആരംഭിക്കും. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 

ഡെനിം വേരിയന്റിന് രൂപ 2,39,500 രൂപ വിവിഡിന് 2,59,500 രൂപ, എസ് മോഡലിന് 2,79,500 രൂപയുമാണ് വില വരുന്നത്. പുതിയ ബുക്കിംഗ് വിന്‍ഡോ ഒക്‌ടോബര്‍ 16ന് ആരംഭിക്കുന്നതോടെ എല്ലാ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഹീറോ മോട്ടോകോര്‍പ്പ് ഔട്ട് ലെറ്റുകളിലുടെയും ഓണ്‍ലൈനായും ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 ബുക്ക് ചെയ്യാന്‍  സാധിക്കും. 

നിലവില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ രാജ്‌സ്ഥാനിലെ നീംറാണയിലുള്ള ഗാര്‍ഡന്‍ ഫാക്ടറി ഉല്‍പ്പാദന കേന്ദ്രത്തിലാണ് വാഹനത്തിന്റെ  നിര്‍മ്മാണം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ തന്നെ മുന്‍ കൂട്ടിയുള്ള  ബുക്കിങ് ആരംഭിച്ച കമ്പനി ഉപഭോക്താക്കള്‍ക്ക് വേണ്ടി  ടെസ്റ്റ് റൈഡുകളും  സംഘടിപ്പിച്ചിരുന്നു. ഈ വർഷം ജൂലൈയില്‍ അവതരിപ്പിച്ചതുമുതൽ തന്നെ ഇന്ത്യയിലുടനീളമുള്ള പ്രീമിയം മേഖലയിലെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ  ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440ന് ഒരു മാസത്തിനുള്ളില്‍ തന്നെ 25,000 ബുക്കിംഗുകളാണ്  നേടിയെടുത്തത്. 

“രാജ്യത്തുടനീളം ആവേശമുണര്‍ത്തി കൊണ്ടിരിക്കുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440യുടെ ഉല്‍പ്പാദനം നീംറാണ കേന്ദ്രത്തില്‍ പുരോഗമിക്കുമ്പോൾ തന്നെ അത് മുന്‍ കൂട്ടി ബുക്ക് ചെയ്ത  ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് റൈഡ് ചെയ്യുവാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.”  ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ശ്രീ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440 നവരാത്രിയുടെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ ഉത്സവാന്തരീക്ഷത്തിന്റെ മാറ്റുകൂട്ടാൻ കമ്പനി  തയാറെടുക്കുകയാണ് എന്നും അദ്ദേഹം.

English Summary:

Hero MotoCorp to deliver Harley-Davidson X440 from October 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com