ADVERTISEMENT

എല്ലാക്കാലത്തും ഇന്ത്യക്കാരുടെ വികാരമാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ. ക്ലാസിക്ക് 350യും മീറ്റിയോർ 350യും ഇന്റർസെപ്റ്ററർ 350യുമെല്ലാമുണ്ടെങ്കിലും ബുള്ളറ്റ് 350ക്ക് പ്രത്യേക ആരാധകരുണ്ട്. ക്ലാസിക് രൂപവും റെട്രോ സ്റ്റൈലിങ്ങും ബുള്ളറ്റ് എന്ന പേരുമെല്ലാം ഈ ബൈക്കിന്റെ പെരുമ വർധിപ്പിക്കുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് 2023 ബുള്ളറ്റ് 350 പുതിയ രൂപം വിപണിയിലെത്തിയത്. 

ബുള്ളറ്റ് 350 ന്റെ ഗാംഭീര്യം ഒട്ടും ചോരാതെ പുറത്തിറങ്ങിയ മോഡലിന്റെ വില ആരംഭിക്കുന്നത് 1.73 ലക്ഷം രൂപ മുതലാണ്. പുതിയ മോഡലിന്റെ മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക് നിറങ്ങൾക്ക് 173562 രൂപയും സ്റ്റാന്റേർഡ് മെറൂൺ, സ്റ്റാന്റേർഡ് ബ്ലാക്ക് നിറങ്ങൾക്ക് 197436 രൂപയും ബ്ലാക് ഗോൾഡിന് 215801 രൂപയുമാണ് വില. 

അടിസ്ഥാന വകഭേദമായ മിലിറ്ററിയിൽ പിന്നിൽ ഡ്രം ബ്രേക് ഉപയോഗിക്കുമ്പോൾ ഉയർന്ന വകഭേദങ്ങൾക്ക് പിന്നിൽ ഡിസ്ക് ബ്രേക്കാണ്. 349 സിസി ജെ പ്ലാറ്റ്ഫോം എൻജിനാണ് പുതിയ ബുള്ളറ്റ് 350യിൽ. ഇതോടെ റോയൽ എൻഡീൽഡിന്റെ എല്ലാ 350 ബൈക്കുകളും ജെ പ്ലാറ്റ്ഫോമിലേക്ക് മാറി. 20 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹണ്ടർ 350, ക്ലാസിക് 350, മീറ്റിയോർ 350 തുടങ്ങിയ മോഡലുകളിലെ ജെ പ്ലാറ്റ്ഫോം ആർകിടെക്ച്ചറിൽ തന്നെയാണ് പുതിയ ബുള്ളറ്റിന്റെ നിർമാണം. 

മുന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 270 എംഎം ഡിസ്ക്കും ഉപയോഗിക്കുന്നു. സിംഗിൾ പീസ് സീറ്റ്, അപ് റൈറ്റ് സീറ്റിങ് പൊസിഷൻ, റെക്റ്റാംഗിൾ ആകൃതിയിലുള്ള സൈഡ് ബോക്സ്, പുതിയ ടെയിൽ ലാംപ് എന്നിവ ബുള്ളറ്റ് 350യുടെ പ്രത്യേകതകളാണ്. കൂടാതെ യുഎസ്ബി പോർട്, ഡ്യുവൽ ചാനൽ എബിഎസ്, അപ്ഡേറ്റഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമുണ്ട്.

English Summary:

Royal Enfield Bullet 350

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com