ADVERTISEMENT

പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി, ഹൈബ്രിഡ് എന്നിവയാണ് വാഹനങ്ങളിലെ പ്രധാന ഇന്ധന വിഭാഗങ്ങള്‍. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം ഓരോ ഇന്ധനവിഭാഗത്തിലും ഏതു മോഡലാണ് വില്‍പനയില്‍ മുന്നിലെത്തിയിട്ടുള്ളത് എന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇന്ധനം അടിസ്ഥാനമാക്കിയുള്ള ജനപ്രിയ മോഡലുകളെ അറിയാം.

maruti-swift

പെട്രോള്‍- മാരുതി സ്വിഫ്റ്റ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന ഇന്ധനവിഭാഗം ഇപ്പോഴും പെട്രോളാണ്. ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ കാര്‍ മാരുതി സ്വിഫ്റ്റാണ്. 2005ല്‍ പുറത്തിറങ്ങിയതു മുതല്‍ ഹിറ്റ് ചാര്‍ട്ടിലെ സ്ഥിര സാന്നിധ്യമാണ് സ്വിഫ്റ്റ്. പെട്രോള്‍, ഡീസല്‍ എന്നിവയിൽ സ്വിഫ്റ്റ് പുറത്തിറങ്ങിയിരുന്ന സ്വിഫ്റ്റ് ഇപ്പോള്‍ പെട്രോളിലും സിഎന്‍ജിയിലുമാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 89 ശതമാനവും പെട്രോള്‍ മോഡലാണ് വില്‍ക്കപ്പെടുന്നത്. ഇന്ത്യയിലെ ആകെ പെട്രോള്‍ കാറുകളുടെ വില്‍പനയില്‍ ഏഴു ശതമാനം മാരുതി സ്വിഫ്റ്റ് സ്വന്തമാക്കി. ജനുവരി മുതൽ സെപ്റ്റംബർ വരെ 138571 സ്വിഫ്റ്റ് കാറുകളാണ് നിരത്തിലെത്തിയത്.

mahindra-bolero-neo-2

ഡീസല്‍- മഹീന്ദ്ര ബൊലേറോ

ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മഹീന്ദ്ര ബൊലേറോ എസ്‌യുവി തന്നെയാണ് മുന്നില്‍. ഈ വര്‍ഷം ആകെ 81,000ത്തിലേറെ മഹീന്ദ്ര ബൊലേറോ വിറ്റിട്ടുണ്ട്. ഡീസല്‍ വിപണിയിലെ 16 ശതമാനം വരും ബൊലേറോയുടെ പങ്കാളിത്തം. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ബൊലേറോ പുറത്തിറങ്ങുന്നത്. ജനുവരി മുതൽ സെപ്റ്റംബർ വരെ 81344 യൂണിറ്റ് ബൊലേറോകൾ മഹീന്ദ്ര വിറ്റു.

wagonr-cng

സിഎന്‍ജി- മാരുതി വാഗണ്‍ ആര്‍

മാരുതിയുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കാറുകളിലൊന്നാണ് മാരുതി വാഗണ്‍ ആര്‍. അടുത്തിടെയായി വാഗണ്‍ ആറിന്റെ ജനപ്രീതി വര്‍ധിക്കുകയാണ്. 2021ലും 2022ലും ഇന്ത്യന്‍ കാര്‍ വിപണിയിലെ ബെസ്റ്റ് സെല്ലറായിരുന്നു വാഗണ്‍ ആര്‍. 1.2ലീറ്റര്‍ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളില്‍ വാഗണ്‍ ആര്‍ ലഭ്യമാണ്. 1ലീറ്ററില്‍ സി.എന്‍.ജി ഓപ്ഷനുമുണ്ട്. വാഗണ്‍ ആര്‍ മോഡലുകളില്‍ 43 ശതമാനം വില്‍പനയും സി.എന്‍.ജി മോഡലിന് സ്വന്തമാണ്. ആകെ 2023ല്‍ ഇതുവരെ വിറ്റ ആകെ സി.എന്‍.ജി കാറുകളില്‍ 17 ശതമാനവും മാരുതി വാഗണ്‍ ആര്‍ സിഎന്‍ജിയാണ്. ഈ കാലത്തെ വിൽപന 66406 യൂണിറ്റ്.

tata-tiago-ev-9

ബാറ്ററി ഇവി- ടാറ്റ ടിയാഗോ

2022ല്‍ രണ്ട് ബാറ്ററി ഓപ്ഷനുകളുമായാണ്(19.2kWh/24kWh) ടാറ്റ ടിയാഗോ പുറത്തിറങ്ങിയത്. വൈകാതെ ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള ബാറ്ററി ഇ.വിയായി തിയാഗോ ഇവി മാറി. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് 29237 യൂണിറ്റ് ടിയാഗോകളാണ് നിരത്തിലെത്തിയത്.ടിയാഗോയുടെ തന്നെ വില്‍പനയില്‍ 40 ശതമാനവും ഇ.വിയില്‍ നിന്നാണ് വരുന്നത്. ബാക്കിയുള്ളതില്‍ 47 ശതമാനം 1.2 ലീറ്റര്‍ പെട്രോള്‍ ഓപ്ഷനും 13 ശതമാനം സിഎന്‍ജിയും കൊണ്ടുപോവുന്നു. 

innova-hycross-2

സ്‌ട്രോങ് ഹൈബ്രിഡ്- ടൊയോട്ട ഇന്നോവ ഹൈക്രോസ്

ഈ വര്‍ഷം ആദ്യ ഒമ്പതു മാസത്തിനുള്ളില്‍ 26,698 ഇന്നോവ ഹൈക്രോസുകള്‍ ടൊയോട്ട ഇന്ത്യയില്‍ വിറ്റു. സ്‌ട്രോങ് ഹൈബ്രിഡ് വിഭാഗത്തില്‍ എതിരാളികളില്ലാത്ത മോഡലാണ് ഇന്നോവ ഹൈക്രോസ്. സ്‌ട്രോങ് ഹൈബ്രിഡില്‍ 44 ശതമാനമാണ് ഈ മോഡലിന്റെ വിപണി വിഹിതം. 25.3 ലക്ഷം മുതല്‍ 30.3 ലക്ഷം രൂപ വരെ വിലയുള്ള വാഹനമാണിത്. 

2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള പഴയ തലമുറ ഇന്നോവയും ഇന്ത്യയില്‍ ടൊയോട്ട വില്‍ക്കുന്നുണ്ട്. ആകെ ഇന്നോവ വില്‍പനയില്‍ 47 ശതമാനം ഈ ക്രിസ്റ്റ മോഡലിന് സ്വന്തമാണ്. 2 ലീറ്റര്‍ പെട്രോള്‍ സ്‌ട്രോങ് ഹൈബ്രിഡാണ് ഇന്ത്യയിലെ ഇന്നോവ വില്‍പനയില്‍ 43 ശതമാനം. ബാക്കിയുള്ള പത്തു ശതമാനം 2 ലീറ്റര്‍ പെട്രോള്‍ മോഡലിനുള്ളതാണ്.

English Summary: Best Selling Cars in India - Jan to Sep 2023

English Summary:

Auto News. Best Selling Cars in India - Jan to Sep 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com