ADVERTISEMENT

ആർഡിഎക്സ് സിനിമ നൂറു കോടി കടന്ന് റെക്കോർഡ് തകർത്ത് മുന്നേറിയതിനൊപ്പം നടൻ നീരജ് മാധവന് മറ്റൊരു സന്തോഷം കൂടി. പുതിയ ബിഎംഡബ്ല്യു എസ്‍‌യുവി സ്വന്തം ഗാരിജിലെത്തിച്ച് നീര‍ജ്. എക്സ്ഷോറൂം വില 1.06 കോടി രൂപ വരുന്ന ബിഎം‍ഡബ്ല്യു എക്സ് 5 40ഐ എം സ്പോർട്സാണ് നടന്റെ പുതിയ വാഹനം.

കൊച്ചിയിലെ ബിഎം‍‍ഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നീരജ് വാഹനം വാങ്ങിയത്. കുടുംബവമായി എത്തി ബിഎംഡബ്ല്യു സ്വീകരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിട്ടുണ്ട്. മൂന്നു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ഈ എസ്‌യുവിക്ക് 381 എച്ച്പി കരുത്തും  520 എൻഎം ടോർക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.4 സെക്കന്റ് മതി.

ആഡംബരവും സ്പോർട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓൾ ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്‍യുവിയുടെ ഭംഗി വർധിപ്പിക്കുന്നു. കര്‍വ് ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീൻ, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലമ്പാര്‍ സപ്പോർട്ടുള്ള സ്‌പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ നീരജ് സ്വന്തമാക്കിയ മോഡലിനുണ്ട്.

English Summary:

Auto News, Neeraj Madhavan Bought BMW x5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com