ADVERTISEMENT

തെന്നിന്ത്യന്‍ താരം നയന്‍താരക്ക് കോടികള്‍ വിലയുള്ള പിറന്നാള്‍ സമ്മാനം. തമിഴ് സിനിമാ സംവിധായകനും നയന്‍താരയുടെ  ജീവിതപങ്കാളിയുമായ വിഗ്നേഷ് ശിവനാണ് ആഡംബര കാര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്. 39-ാം പിറന്നാളിന് ലഭിച്ച അപൂര്‍വ സമ്മാനത്തെക്കുറിച്ചുള്ള സ്‌നേഹപൂര്‍വമുള്ള കുറിപ്പും ചിത്രങ്ങളും നയന്‍സ് സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.

സോഷ്യല്‍മീഡിയയിലും പുറത്തും വലിയ ആരാധകരുള്ളവരാണ് നയന്‍താരയും വിഗ്നേഷ് ശിവനും. ഇരുവരും 2022ലാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ നവംബര്‍ 18നായിരുന്നു നയന്‍താരയുടെ 39-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ 'ഹാപ്പി ബര്‍ത്ത്‌ഡേ മൈ തങ്കമ്മേ' എന്ന് ആശംസിച്ച വിഗ്നേഷിന്റെ ഇന്‍സ്റ്റ പോസ്റ്റിന് 21 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. പിറന്നാളും കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ലഭിച്ച അപൂര്‍വ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് നയന്‍താര പറഞ്ഞിരിക്കുന്നത്.

മെഴ്‌സിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 2.69 കോടി മുതല്‍ 3.40 കോടി രൂപ വില വരുന്ന ആഡംബര കാറാണ് വിഗ്നേഷ് സമ്മാനിച്ചത്. 'വീട്ടിലേക്ക് സ്വാഗതം ബ്യൂട്ടീ. ഏറെ മധുരമുള്ള പിറന്നാള്‍ സമ്മാനത്തിന് എന്റെ പ്രിയതമന് നന്ദി. ലൗ യു' എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

2015ല്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഗ്നേഷ് ശിവനും അടുക്കുന്നത്. പിന്നീട് ഇരുവരും 2022 ജൂണ്‍ ഒമ്പതിന് വിവാഹിതരായി. കഴിഞ്ഞ ഒക്ടോബറിലാണ് വാടകഗര്‍ഭധാരണം വഴി ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. നയന്‍താരയ്ക്കും മക്കളായ ഉയിരിനും ഉലഗിനുമൊപ്പമുള്ള ചിത്രമാണ് വിഗ്നേഷ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് പോസ്റ്റു ചെയ്തിരുന്നത്.

English Summary:

Auto News, Vignesh Shivan gifts Nayanthara Mercedes Maybach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com