ഇലക്ട്രിക് വാഹനത്തിലേക്കു മാറാൻ സമയമായോ? ലാഭകരമോ? സെമിനാർ ഇന്ന്
Mail This Article
×
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന വാഹന സെമിനാർ ഇന്ന്. ഓട്ടോ എക്സ്പേർട്ട് വിവേക് വേണുഗോപാൽ, എവിഎം ഗ്രൂപ് ട്രെയിനർ അർജുൻ അരവിന്ദൻ, ലെക്സോൺ ടാറ്റ ട്രെയിനർ അഖിൽ കെഎസ് എന്നിവർ സംസാരിക്കും. ഇന്ന് വൈകിട്ട് നാലുമുതൽ കോട്ടയം മനോരമ ഓഫിസിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ചാര്‍ജിങ് എങ്ങനെ, ദീർഘദൂര യാത്ര പോയാൽ ചാർജ് നിൽക്കുമോ, വില കൂടുതലല്ലേ, ലാഭകരമാണോ, ഇടയ്ക്ക് ബാറ്ററി മാറ്റേണ്ടി വരുമോ, വിറ്റാൽ ഇവിക്ക് വില കിട്ടുമോ തുടങ്ങി, വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചാൽ ഉപഭോക്താക്കളെ ആശങ്കയിലാക്കുന്ന നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം സെമിനാറിൽ നിന്ന് ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്ത 100 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം.
English Summary:
Auto News, Is India Ready For Electric Vehicles ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.