ADVERTISEMENT

നടി നയൻതാരയ്ക്ക് വിഘ്നേഷ് ശിവൻ സമ്മാനിച്ചത് 2.96 കോടി രൂപ വലയുള്ള മെയ്ബ ജിഎൽഎസ് 600 എസ്‍യുവി. നേരത്തെ നയൻതാര മെയ്ബയുടെ ലോഗോയുടെ ചിത്രം പങ്കുവച്ചിരുന്നു ഇപ്പോഴാണ് വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവരുന്നത്. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവാണ് ജിഎൽഎസ് 600.

ഇക്കഴിഞ്ഞ നവംബര്‍ 18ന് നയൻതാരയുടെ 39–ാം പിറന്നാളിനാണ് വിഘ്നേഷ് ശിവൻ മെയ്ബ ജിഎൽഎസ് 600 സമ്മാനിച്ചത്. പിറന്നാള്‍ ദിനത്തില്‍ 'ഹാപ്പി ബര്‍ത്ത്‌ഡേ മൈ തങ്കമ്മേ' എന്ന് ആശംസിച്ച വിഘ്നേഷിന്റെ ഇന്‍സ്റ്റ പോസ്റ്റിന് 21 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. പിറന്നാളും കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ലഭിച്ച അപൂര്‍വ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് നയന്‍താര പറഞ്ഞത്.

മെഴ്‌സിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'വീട്ടിലേക്ക് സ്വാഗതം ബ്യൂട്ടീ. ഏറെ മധുരമുള്ള പിറന്നാള്‍ സമ്മാനത്തിന് എന്റെ പ്രിയതമന് നന്ദി. ലൗ യു' എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെഴ്സിഡീസ് മെയ്ബ ജിഎൽഎസ് 600. 2021ൽ ഇന്ത്യൻ വിപണിയിലെത്തിയ ഈ ആഡംബര എസ്‌‍യുവിക്ക് ആവശ്യക്കാർ ഏറെയാണ്. നയൻതാരയെക്കൂടാതെ ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ, രാകുൽ പ്രീത് തുടങ്ങിയ നിരവധി താരങ്ങൾ മെയ്ബ 600 ഉടമകളാണ്.

ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്. നാലു ലീറ്റർ ട്വീൻ ടർബൊ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

English Summary:

Auto News, Vignesh Shivan Gifts Mercedes Maybach GLS 600 toNayanthara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com