ADVERTISEMENT

ഡിസംബർ മാസത്തിൽ ഹോണ്ട സിറ്റിക്കും അമേസിനും വൻ ഇളവുകളുമായി ഹോണ്ട കാഴ്സ് ഇന്ത്യ. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമും അനുസരിച്ചായിരിക്കും വിലക്കുറവ് ലഭ്യമാക്കുക. പുതിയ വാഹനമായ എലിവേറ്റിന് ഈ മാസം ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 31 വരെയായിരിക്കും ഇളവുകളുടെ കാലവധി.

ഹോണ്ട സിറ്റി

അഞ്ചാം തലമുറ സിറ്റിക്ക് 88600 രൂപ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 25000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കില്‍ 26947 രൂപയുടെ ആക്സസറീസ്, 15000 രൂപ എക്ചേഞ്ച് ബോണസ്, 4000 രൂപ കസ്റ്റമർ ലോയലിറ്റി ബോണസ്, 6000 രൂപ ഹോണ്ട കാർ എക്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5000 രൂപ, സ്പെഷൽ കോപ്പറേറ്റ് ഡിസ്കൗണ്ട് 20000 രൂപ, വിഎക്സ്, ഇസഡ് എക്സ് മോഡലുകൾക്കുള്ള 13651 രൂപയുടെ രണ്ടു വർഷ എക്സറ്റെന്റഡ് വാറന്റി എന്നിവ ചേർത്താണ് 88600 രൂപയുടെ ഇളവുകൾ നൽകുന്നത്.

എലഗന്റ് എഡിഷന് 10000 രൂപ കാർ എക്സ്ചേഞ്ച് ബോണസും 40000 രൂപ സ്പെഷൽ എഡിഷൻ ഇളവുകളും നൽകുന്നുണ്ട്. 1162900 രൂപ മുതലാണ് ഹോണ്ട സിറ്റി അഞ്ചാം തലമുറയുടെ വില ആരംഭിക്കുന്നത്.

ഹോണ്ട അമേയ്സ്

കോംപാക്റ്റ് സെഡാനായ അമേസിന് 77000 രൂപ വരെ ഇളവുകളാണ് ഹോണ്ട നൽകുന്നത്. എസ് വേരിയന്റിനും ഇ വേരിയന്റിനും എലൈറ്റ് എഡിഷനും വിക്സ് വേരിയന്റിനും പ്രത്യേക ഇളവുകളാണ് ഹോണ്ട നൽകുന്നത്.

New Amaze Brochure - Front & Back.jpg

എസ് മോഡൽ

രണ്ടാമത്ത മോഡലായ എസിനാണ് ഏറ്റവും കൂടുതൽ ഇളവുകൾ നല്‍കിയിട്ടുള്ളത്. 35000 രൂപവരെ ക്യാഷ് ഡിസ്കൗണ്ടും അല്ലെങ്കിൽ 42444 രൂപയുടെ ആക്സസറീസും 15000 രൂപ എക്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസകൗണ്ടായി 3000 രൂപയും സ്പെഷൽ കോപ്പറേറ്റ് ഡിസ്കൗണ്ടായി 20000 രൂപയും കസ്റ്റമർ ലോയലിറ്റി ബോണസായി 4000 രൂപയും നൽകുന്നുണ്ട്.

ഇ മോഡൽ

അടിസ്ഥാന മോഡലായ ‘ഇ’യ്ക്ക്  15000 രൂപ ഇളവും 18148 രൂപയുടെ ആക്സസറീസും 4000 രൂപയുടെ കസ്റ്റമർ ലോയലിറ്റി ബോണസും 3000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും 20000 രൂപയുടെ സ്പെഷൽ കോർപ്പറേറ്റ് ഡിസ്കൗണ്ടും 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നൽകുന്നു.

എലൈറ്റ് എഡിഷൻ

പ്രത്യേക പതിപ്പായ എലൈറ്റ് എഡിഷന് എക്ചേഞ്ച് ബോണസായി 10000 രൂപയും സ്പെഷൽ എഡിഷൻ ബോണസായി 30000 രൂപയും കോപ്പറേറ്റ് ഡിസ്കൗണ്ടായി 3000 രൂപയും കസ്റ്റമർ ലോയലിറ്റി ബോണസായി 4000 രൂപയും നൽകുന്നു.

വിഎക്സ് മോഡൽ

ഉയർന്ന മോഡലായ ‘വിഎക്സിന്’ 25000 രൂപ ഇളവും 30245 രൂപയുടെ ആക്സസറീസും 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20000 രൂപയുടെ സ്പെഷൽ കോപ്പറേറ്റ് ഡിസ്കൗണ്ടും 4000 രൂപയുടെ കസ്റ്റമർ ലോയലിറ്റി ബോണസും, 3000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും നൽകുന്നുണ്ട്.

English Summary:

Auto News, Honda City, Amaze available with year-end discounts of up to Rs 88,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com