ADVERTISEMENT

ഹ്യുണ്ടേയ് ക്രേറ്റയുടെ പുതിയ മോഡലിന്റെ ആദ്യ പ്രദർശനം ജനുവരി 16ന്. രാജ്യാന്തര വിപണിയും ലക്ഷ്യം വച്ച് എത്തുന്ന ക്രേറ്റയുടെ ആദ്യ പ്രദർശനം അടുത്ത വർഷം നടക്കും. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യം തന്നെ വാഹനം വിപണിയിൽ എത്തിയേക്കും. ‍2020 ന് ശേഷം വലിയ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന് രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമുണ്ടാകും. ഭാവിയിൽ ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയിൽ എത്തും. നിലവിലെ മോഡലിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിയ ഡീസൽ എൻജിനായിരിക്കും പുതിയ ക്രേറ്റയിൽ.

പുതിയ ട്യൂസോണിന് സമാനമായ രൂപമായിരിക്കും മാറ്റങ്ങളുമായുള്ള ക്രേറ്റയ്ക്ക്. മുൻ ഭാഗത്തെ ആകർഷണം പാരാമെട്രിക് ഗ്രില്ലും എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളുമാണ്. പിന്നിൽ കൂടുതൽ സ്പോർട്ടിയറും ഷാർപ്പറുമായി ടെയിൽ ലാംപും മാറ്റങ്ങൾ വരുത്തിയ ബൂട്ട് ലിഡും പ്രതീക്ഷിക്കുന്നു.

പുറംമോടിയിൽ മാത്രമല്ല, വാഹനത്തിന്റെ ഉൾഭാഗത്തുമുണ്ടാകും മാറ്റങ്ങൾ. കൂടുതൽ ഫീച്ചറുകളും ടെക്നോളജിയും ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും ക്രേറ്റയുടെ പുതിയ മോഡൽ എത്തുക. അൽക്കസാറിലേതിനു സമാനമായ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ബോസ് സ്പീക്കറുകളോടും കൂടിയ സൗണ്ട് സിസ്റ്റം, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും പ്രതീക്ഷിക്കാം. കൂടാതെ വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പേഴ്സനൽ എൽഇഡി ലാംപ്, പനോരമിക് സൺറൂഫ്, എയർ പ്ര്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ടാകും.

പുതുക്കിയ ബ്ല്യൂ ലിങ്കും അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സേഫ്റ്റി ഫീച്ചറുകളും പുതിയ ക്രേറ്റയിലുണ്ട്. ഇന്തൊനീഷ്യൻ വിപണിയിൽ 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമായിരിക്കും വാഹനം പുറത്തിറങ്ങുക. എന്നാൽ ഇന്ത്യയിൽ രണ്ടു പെട്രോൾ, ഒരു ഡീസൽ എൻജിൻ മോഡലുകളുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com