ADVERTISEMENT

പാസഞ്ചർ കാർ വിപണി വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ വർഷം നവംബറുമായി തരതമ്യം ചെയ്യുമ്പോൾ ഈ വർഷം 4 ശതമാനമാണ് വളർച്ച. എന്നാൽ റെക്കോഡ് വിൽപന നേടിയ ഓഗസ്റ്റ് 2023 മായി താരതമ്യം ചെയ്യുമ്പോൾ വളർച്ചാ നിരക്ക് 14.30 ശതമാനം കുറഞ്ഞു. മഹീന്ദ്ര സ്കോർപിയോയാണ് വിൽപനയിലെ താരം. ഒക്ടോബറിൽ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തുകാറുകളിൽ എത്തിയ സ്കോർപിയോ തുടർച്ചയായി രണ്ടാം മാസവും ആദ്യ പത്തിൽ ഇടം പിടിച്ചു. 

മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗൺ ആറാണ് ഒന്നാമൻ. കഴിഞ്ഞ മാസം ഏറ്റവും അധികം വാഹനം വിറ്റ കമ്പനികളിൽ 134158 യൂണിറ്റുമായി മാരുതി തന്നെ ഒന്നാമൻ, 49451 യൂണിറ്റുമായി ഹ്യുണ്ടേയ് രണ്ടാം സ്ഥാനത്തുണ്ട്. 46070 യൂണിറ്റുമായി ടാറ്റ മൂന്നാം സ്ഥാനത്തും 39981 യൂണിറ്റ് വിൽപനയുമായി മഹീന്ദ്ര നാലാം സ്ഥാനത്തും 22762 യൂണിറ്റുമായി കിയ അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുന്നു. 

നവംബറിലെ മാത്രം വിൽപന നോക്കിയാൽ 334868 പാസഞ്ചർ കാറുകളാണ് നിരത്തിലെത്തിയത്. വിൽപന കണക്കുകൾ പ്രകാരം പാസഞ്ചർ കാർ വിപണിയിലെ 40.1 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്.

ആദ്യ പത്തിൽ ഇടംപിടിച്ച കാറുകൾ ഏതൊക്കെയെന്നു നോക്കാം.

ഒന്നാം സ്ഥാനത്ത് 16567  യൂണിറ്റ് വിൽപനയുമായി മാരുതി സുസുക്കി വാഗൺആറാണ്. കഴിഞ്ഞ വർഷം നവംബർ മാസത്തെ അപേക്ഷിച്ച് വിൽപനയിൽ 13 ശതമാനം വളർച്ച. രണ്ടാം സ്ഥാനം കോംപാക്റ്റ് സെഡാനായ ഡിസയറിന്. വിൽപന 15965 യൂണിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവ്. മൂന്നാം സ്ഥാനത്ത് മാരുതി സുസുക്കി സ്വിഫ്റ്റ്, വിൽപന 15311 എണ്ണം.

ടാറ്റ ചെറു എസ്‍യുവി നെക്സോണാണ് നാലാമത്, 14916 യൂണിറ്റ് വിൽപന. കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 6 ശതമാനമാണ് കുറവ്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ തന്നെ പഞ്ച്. വിൽപന 14383 യൂണിറ്റ്. ആറാം സ്ഥാനത്ത് മാരുതി ചെറു എസ്‍യുവി ബ്രെസ. വിൽപന 13393 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 12961 യൂണിറ്റ് വിൽപനയുമായി മാരുതി സുസുക്കി ബലേനോ. 12857 യൂണിറ്റ് വിൽപനയുമായി മാരുതി എർട്ടിഗ എട്ടാം സ്ഥാനത്ത് എത്തി. 89 ശതമാനം വളർച്ചയോടെ 12185 യൂണിറ്റ് വിൽപനയുമായി മഹീന്ദ്ര സ്കോർപ്പിയോ ഒമ്പതാം സ്ഥാനത്ത് എത്തി. പത്താമത് ഹ്യുണ്ടേയ് ക്രേറ്റയാണ്. 11814 യൂണിറ്റാണ് വിൽപന.

English Summary:

Auto News, Top 10 Selling Cars In November 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com