ADVERTISEMENT

രണ്ടാമത്തെ മെയ്ബ ഗാരിജിലെത്തിച്ച് ബോളിവുഡ് സൂപ്പർതാരം ഷാഹിദ് കപൂർ. എക്സ്ഷോറൂം വില 3 കോടി രൂപ വില വരുന്ന മെഴ്സിഡീസ് ബെൻസ് മെയ്ബ ജിഎൽഎസ് 600 ആണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. മെഴ്സിസീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങറാണ് ഷാഹിദിന്റെ ഏറ്റവും പുതിയ വാഹനത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. 

നേരത്തെ തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്ക് ഭർത്താവ് വിഘ്നേശ് ശിവൻ മെയ്ബ ജിഎൽഎസ് 600 സമ്മാനിച്ചിരുന്നു. 2021ൽ ഇന്ത്യൻ വിപണിയിലെത്തിയ ഈ ആഡംബര എസ്‌‍യുവിക്ക് ആവശ്യക്കാർ ഏറെയാണ്. ഇവരെ കൂടാതെ ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ, രാകുൽ പ്രീത് തുടങ്ങിയ നിരവധി താരങ്ങൾ മെയ്ബ 600 ഉടമകളാണ്.

ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്. നാലു ലീറ്റർ ട്വീൻ ടർബൊ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com