ADVERTISEMENT

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഏഴു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള മോഡലുകളെ പരിചയപ്പെടാം. 

alto-k10-2

മാരുതി ഓള്‍ട്ടോ കെ 10

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറാണ് മാരുതി ഓള്‍ട്ടോ കെ 10. ആള്‍ട്ടോയുടെ വിഎക്‌സ് ഐ എടി വേരിയന്റിന് 5.61 ലക്ഷം രൂപയാണ് വില. ഈ വേരിയന്റിന് 24.9 കിലോമീറ്ററാണ് ഇന്ധനക്ഷമത. മറ്റൊരു ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള വേരിയന്റാണ് വി എക്‌സ് ഐ പ്ലസ് എ ടി. വില 5.90 ലക്ഷം രൂപ, ഇന്ധനക്ഷമത 24.9 കിലോമീറ്റര്‍. 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ എന്‍ജിനാണ് ഓള്‍ട്ടോ കെ 10ലുള്ളത്. കുറഞ്ഞ വിലയിലുള്ള ഓട്ടമാറ്റിക്  കാറിനൊപ്പം മാരുതി നല്‍കുന്ന വിശ്വാസ്യതയും സര്‍വീസ് സൗകര്യവുമാണ് അധിക നേട്ടങ്ങള്‍.

Kwid
Kwid

റെനോ ക്വിഡ്

ഏഴു ലക്ഷം രൂപയില്‍ താഴെ വിലക്ക് മൂന്നു ഓട്ടമാറ്റിക് മോഡലുകളുണ്ട് റെനോ ക്വിഡിന്. 1.0 ആര്‍ എക്‌സ് ടി എ എം ടി വേരിയന്റിന്റെ വില 6.12ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ധനക്ഷമത 22.3 കിലോമീറ്റര്‍. ക്വിഡ് ക്ലൈംബര്‍ എ എം ടി യുടെ വിലെ 6.33 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മൂന്നാമത്തെ വകഭേദമായ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍ എ എം ടിക്ക് 6.39 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. മൂന്നു മോഡലുകളിലും 67 ബി എച്ച് പി, 91 എന്‍ എം ടോര്‍ക്ക്, 999 സിസി പെട്രോള്‍ എന്‍ജിനാണുള്ളത്. 

Maruti Suzuki Celerio
Maruti Suzuki Celerio

മാരുതി സുസുക്കി സെലേറിയോ

സെലേറിയോയുടെ ഒരൊറ്റ എ എം ടി വകഭേദം മാത്രമാണ് ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുക. സെലേറിയോ വി എക്‌സ് ഐ, എ എം ടി വേരിയന്റിന് വില 6.38 ലക്ഷം രൂപ മുതലാണ്. 26.68 കിലോമീറ്റര്‍ എന്ന കൂട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലാണിത്. 998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും. ഓട്ടമാറ്റിക് സൗകര്യത്തിനൊപ്പം ഇന്ധനക്ഷമത കൂടി പ്രധാനമെങ്കില്‍ പറ്റിയ മോഡലാണിത്. 

wagon r - 1

മാരുതി സുസുക്കി വാഗണ്‍ ആര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍. രണ്ട് വാഗണ്‍ ആര്‍ മോഡലുകളിലാണ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഏഴു ലക്ഷത്തില്‍ കുറവു വിലയുമുള്ളത്. 6.54 ലക്ഷം രൂപ മുതലാണ് വാഗണ്‍ ആര്‍, വിഎക്‌സ്‌ഐ എടി വകഭേദത്തിന്റെ വില ആരംഭിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 25.19 കിലോമീറ്റര്‍. വാഗണ്‍ ആര്‍ എസഡ് എക്സ് ഐ എടി വേരിയന്റാണ് രണ്ടാമത്തേത്. 6.83 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡലിന്റെ മൈലേജ് 24.43 കിലോമീറ്റര്‍. 88.5 ബിഎച്ച്പി, 113 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലിലുമുള്ളത്. കരുത്തിന്റെ കാര്യത്തില്‍ വാഗണ്‍ ആര്‍ മറ്റു മോഡലുകളെ പിന്നിലാക്കും. 

tata-tiago-ev-9

ടാറ്റ ടിയാഗോ 

ഒരേയൊരു മോഡല്‍ മാത്രമേ ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ടിയാഗോയുടെ ഓട്ടമാറ്റിക് വകഭേദത്തിലുള്ളൂ. 6.95 ലക്ഷം രൂപ വിലയുള്ള എക്‌സ്ടിഎ എഎംടി വകഭേദമാണ് ടിയാഗോയുടേത്. ലീറ്ററിന് 19 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84ബിഎച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എബിഎസ്, ഇരട്ട എയര്‍ ബാഗ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളും തിയാഗോ വാഗ്ദാനം ചെയ്യുന്നു. 4 സ്റ്റാര്‍ സുരക്ഷയും ടിയാഗോയുടെ മികവിന് തെളിവാണ്. ഇന്ധനക്ഷമത കുറഞ്ഞാലും സൗകര്യങ്ങള്‍ കൂടുതല്‍ വേണമെന്നാണോ? എങ്കില്‍ ഈ ടാറ്റ മോഡല്‍ തെരഞ്ഞെടുക്കാം.

English Summary:

Auto News, Affordable automatic cars priced Rs 5-7 lakh

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com