ADVERTISEMENT

2007ല്‍ ഓസ്ട്രിയന്‍ വാഹന നിര്‍മാണ കമ്പനിയായ കെടിഎമ്മുമായി സഹകരണം ആരംഭിച്ച ശേഷം ബജാജ് അന്താരാഷ്ട്ര വിപണിയില്‍ തന്നെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. 2013ല്‍ കെടിഎമ്മിനൊപ്പം ചേര്‍ന്ന ഹസ്‌ക്‌വര്‍ണയുടെ സഹായത്തില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ബജാജ് ഒരുങ്ങുന്നുവെന്നാണ് സൂചനകള്‍. വെക്ടര്‍(Vektorr) എന്ന പേര് ബജാജ് പകര്‍പ്പവകാശ അപേക്ഷ നല്‍കി സ്വന്തമാക്കിയതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. 

ബജാജ് വെക്ടര്‍ എന്ന പേരാണ് പകര്‍പ്പവകാശത്തിന് ബജാജ് അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ പ്രകാരം കരയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും, മോട്ടോര്‍ സൈക്കിളുകള്‍ക്കും, വൈദ്യുത വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന പേരാണിത്. 2023 ഓഗസ്റ്റ് 16നാണ് ഈ ട്രേഡ് മാര്‍ക്ക് അപേക്ഷ ബജാജ് നല്‍കിയിരിക്കുന്നത്. 

വിപണിയില്‍ ബജാജിന് ചേതക് എന്ന പേരില്‍ ഒരു വൈദ്യുത സ്‌ക്കൂട്ടര്‍ നിലവിലുണ്ട്. ചേതകിനേക്കാളും പ്രീമിയം സ്‌പോര്‍ട്ടി വിഭാഗത്തില്‍ പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും വെക്ടര്‍. ഇന്ത്യന്‍ വിപണിയില്‍ വര്‍ധിക്കുന്ന ഇ.വി ആവശ്യകത നേരിടാന്‍ ബജാജിനെ വെക്ടര്‍ സഹായിച്ചേക്കും. നിലവില്‍ ഏഥര്‍, ഒല ഇലക്ട്രിക് പോലുള്ള പുതിയതെങ്കിലും ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ മുന്‍ നിര കമ്പനികള്‍ക്കു പിന്നിലാണ് ബജാജിന്റെ സ്ഥാനം. ഇത് മെച്ചപ്പെടുത്താന്‍ പുതിയ പ്രീമിയം സ്‌കൂട്ടറിന്റെ വരവ് സഹായിക്കും. 

ലൈറ്റ് വൈറ്റ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വലിയ തോതില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഏഷ്യ, യൂറോപ് വിപണികളില്‍. ഇക്കാര്യം തിരിച്ചറിഞ്ഞ് പല മുന്‍നിര കമ്പനികളും ഈ മേഖലയിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ തിരിഞ്ഞു കഴിഞ്ഞു. ഈ വഴി തന്നെയാണ് ബജാജിന്റേയും സഞ്ചാരം. 2021ല്‍ ഹസ്‌ക്‌വര്‍ണയാണ് വെക്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് ബജാജിനൊപ്പമാണ് വെക്ടര്‍ വരുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com