ADVERTISEMENT

മൈക്രോ എസ്‍യുവി വിപണിയിൽ ടാറ്റ പഞ്ചിനോടും ഹ്യുണ്ടേയ് എക്സ്റ്ററിനോടും മത്സരിക്കാൻ മാരുതി സുസുക്കി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് എന്ന ഇലക്ട്രിക് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തിക്കുക. ഈ വർഷം അവസാനം ഇവിഎക്സും ശേഷം ചെറു എസ്‍യുവിയും വിപണിയിലെത്തും.

ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനപ്പെടുത്തി മൂന്ന് നിര സീറ്റുള്ള വാഹനവും മാരുതി വിപണിയിലെത്തിക്കും. പുതിയ എസ്‍യുവികൾ 2025നും 2027നും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷ. വലിയ എസ്‍യുവി വൈ 17 എന്ന കോഡ് നാമത്തിലും ചെറു എസ്‍യുവി വൈ 43 എന്ന കോഡ് നാമത്തിലുമായിരിക്കും വികസിപ്പിക്കുക.

‌എസ്‍യുവികൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ മാരുതിയെ പേരിപ്പിക്കുന്നത്. നിലവിൽ എസ്‍യുവി വിപണിയുടെ 20 ശതമാനം മാരുതിയുടെ കൈവശമാണ്. രണ്ടു മോഡലുകൾ കൂടി വിപണിയിൽ എത്തിച്ച് എസ്‍യുവി സെഗ്‌മെന്റിലെ 33 ശതമാനം കൈവശപ്പെടുത്താനാണ് മാരുതിയുടെ ഇപ്പോഴത്തെ പദ്ധതി. വരുംവർഷങ്ങളിൽ ഇന്ത്യൻ വിപണിയുടെ 50 ശതമാനം സ്വന്തമാക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. അടുത്തിടെ വിപണിയിൽ എത്തിയ ഫ്രോങ്സും ജിംനിയുടെ ഗ്രാൻഡ് വിറ്റാരയുടെ മികച്ച മുന്നേറ്റമാണ് കമ്പനിയ്ക്ക് നൽകിയത്. 

English Summary:

Auto News, Maruti Suzuki Readies Exter, Punch Rival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com