ADVERTISEMENT

ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് കാർ പഞ്ച് ഇവിയുടെ വിലയും കൂടുതൽ വിവരങ്ങളും ജനുവരി 17ന് ടാറ്റ പുറത്തുവിടും. നേരത്തെ പഞ്ചിന്റെ ബുക്കിങ് ടാറ്റ ആരംഭിച്ചിരുന്നു.  21000 രൂപ നൽകി ടാറ്റയുടെ ഇലക്ട്രിക് കാർ ബുക്ക് ചെയ്യാം. ടാറ്റയുടെ ജെൻ 2 ഇവി ആർകിടെക്ചർ എന്ന ആക്ടി.ഇവി ആർകിടെക്ചറില്‍ നിർമിക്കുന്ന ആദ്യ വാഹനമാണ് പഞ്ച്. 

SS_24_Jan_TPEM_EVBU_12080107_PUNCH EV_BROCHURE_WEB_9 x 16_INCH_05

പഞ്ച് ഇവി എക്സ്റ്റീരിയർ

‌ഐസ് വാഹനത്തിൽ നിന്ന് മാറ്റങ്ങൾ വരുത്തിയ എക്സ്റ്റീരിയറാണ് ഇവിക്ക്. നെക്സോണ്‍.ഇവിക്ക് സമാനമായി മുന്നിൽ ഫുൾ വിഡ്ത്ത് എൽഇഡി നൽകിയിരിക്കുന്നു. നെക്സോണിലേതു പോലുള്ള ഹെഡ്‌ലാംപ് ക്ലസ്റ്ററാണ്. ചാർജിങ് സോക്കറ്റ് മുന്നിലുള്ള ടാറ്റയുടെ ആദ്യ ഇവിയാണ് പഞ്ച്. ബംപറിന്റെ താഴ്‌ഭാഗത്തിന് പുതിയ ഡിസൈനാണ്. സിൽവർ സ്കിഡ് പ്ലേറ്റും വെർട്ടിക്കൽ പ്ലാസ്റ്റിക് ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലുകളും ഡിസ്ക് ബ്രേക്കും ഉണ്ട്.

റേഞ്ച്, കരുത്ത്

റേഞ്ചും കൂടുതൽ ടെക്നിക്കൽ വിവരങ്ങളും ടാറ്റ പുറത്തുവിട്ടിട്ടില്ല. സ്റ്റാന്റേർഡ്, ലോങ് റേഞ്ച് മോഡലുകളിൽ പഞ്ച് ലഭിക്കും. 25 kWh, 35 kWh ബാറ്ററി പായ്ക്കുകളാകും ഉപയോഗിക്കുക. 300 മുതൽ 600 കീ.മി വരെ റേഞ്ച് ലഭിക്കും. റേഞ്ച് കുറഞ്ഞ മോഡലിന് 3.3 കിലോ വാട്ട് എസി ചാർജറും റേ‍ഞ്ച് കൂടിയ മോഡലിന് 7.2 കിലോവാട്ട് ചാർജറുമുണ്ട്. 7.2 കിലോ വാട്ട് മുതൽ 11 കിലോവാട്ട് വരെയുള്ള ഓൺബോർഡ് ചാർജർ, 150 കിലോ വാട്ട് വരെ എസി ഫാസ്റ്റ് ചാർജിങ് എന്നിവ ഈ പ്ലാറ്റ്ഫോമിൽ സാധ്യം. അതായത് 10 മിനിറ്റു കൊണ്ട് 100 കിലോമീറ്റർ റേഞ്ച് ചാർജ് ചെയ്യാം. 80 മുതൽ 230 ബിഎച്ച് പി വരെ ശക്തിയുള്ള മോട്ടോർ ഉൾക്കൊള്ളിക്കാം. 

SS_24_Jan_TPEM_EVBU_12080107_PUNCH EV_BROCHURE_WEB_9 x 16_INCH_05

ഇന്റീരിയർ ഫീച്ചറുകൾ

പുതിയ ഇന്റീരിയറാണ് പഞ്ച് ഇലക്ട്രിക്കിന്. 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടൂ സ്പോക് സ്റ്റിയറിങ് വീൽ എന്നിവയുണ്ട്. റേഞ്ച് കുറഞ്ഞ വേരിയന്റിന് 7 ഇഞ്ച് സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററുമാണ്. ഉയർന്ന മോഡലിന് 360 ഡിഗ്രി ക്യാമറ, ലതറേറ്റ് സീറ്റുകൾ, ഇലക്ട്രോണിക് പാർക് ബ്രേക്ക്, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ക്രൂസ് കൺട്രോൾ, സൺറൂഫ് എന്നിവയുണ്ട്. 

tata-punch-ev-5

സുരക്ഷ

ബാറ്ററി പാക്കിനു സംരക്ഷണം നൽകുന്ന അതീവ ശക്തമായ ബോഡി പാനലുകൾക്ക് ആഗോള ജിഎൻക്യാപ്, ബിഎൻ ക്യാപ് തലത്തിലുള്ള സുരക്ഷയുണ്ട്. ട്രാൻസ് മിഷൻ ടണൽ ഇല്ലാത്ത പരന്ന ഫ്ലോറിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥല സൗകര്യംലഭിക്കും. ഡ്രൈവിങ് ഡൈനാമിക്സും ഹാൻഡ്‌ലിങ്ങും മെച്ചപ്പെടും. കുറഞ്ഞ സെൻറർ ഓഫ് ഗ്രാവിറ്റി സുരക്ഷയും യാത്രാസുഖവും ഉയർത്തും. ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ബ്ലൈൻ വ്യൂ മോണിറ്റർ തുടങ്ങിയവയും ഉണ്ട്. 

tata-punch-ev-6

ഇതുകൊണ്ട് തീരുന്നില്ല

ഇതേ പ്ലാറ്റ്‌ഫോമിൽ ഭാവിയിൽ നിരവധി ഇലക്ട്രിക് വാഹനങ്ങൾ പ്രതീക്ഷിക്കാം. കേർവേ, ഹാരിയർ ഇവി, സിയാറ എന്നിങ്ങനെ ഈ പട്ടിക നീളാനാണ് സാധ്യത.

ഭാവിയാണ് മുന്നിൽ

ഓട്ടോമേറ്റഡ് ഡ്രൈവിങ്ങിന്റെ കാലത്ത് അഡാസ് ലെവൽ 2 വും അതിനു മുകളിലേക്കും ഉയരാൻ ഈ പ്ലാറ്റ്ഫോമിനു ശേഷിയുണ്ട്. 5 ജി ശേഷിയിൽ കൂടിയ നെറ്റ് വർക്ക് വേഗങ്ങളിൽ പ്രവർത്തിക്കാനാവും. വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിങ് സാധ്യം. വാഹനത്തിൽ നിന്ന് മറ്റു ഇലക്ട്രിക് ഉപകരണങ്ങൾ ചാർജ് ചെയ്യാം, മറ്റു വാഹനങ്ങൾക്കും ചാർജ് നൽകാം. മാത്രമല്ല പുതിയ സാങ്കേതികതകളെയെല്ലാം ഉൾക്കൊള്ളാനുള്ള സോഫ്റ്റ് വെയർ മികവും പ്ലാറ്റ്ഫോമിനുണ്ട്.

English Summary:

Auto News, Tata Punch EV launch on January 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com