ADVERTISEMENT

റോയൽ എൻഫീൽഡിന്റെ 650 സിസി നിയോ റെട്രോ മോട്ടർസൈക്കിൾ ഷോട്ഗൺ വിപണിയിൽ. വിവിധ കളർ വേരിയന്റുകളിലായി ലഭിക്കുന്ന ബൈക്കിന്റെ വില 3.59 ലക്ഷം രൂപ മുതൽ 3.73 ലക്ഷം രൂപ വരെയാണ്. നേരത്തെ എൻഫീൽ‍ഡ് മോട്ടോവേഴ്സില്‍ വച്ച് ഷോട്ഗണിന്റെ മോട്ടോവേഴ്സ് എഡിഷൻ പുറത്തിറക്കിയിരുന്നു.

 2021 ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷനിൽ (ഇഐസിഎംഎ) റോയൽ എൻഫീൽഡ് പ്രദർശിപ്പിച്ച എസ്ജി 650 കൺസെപ്റ്റിൽ നിന്ന് പ്രചോദനം കൊണ്ട് സൂപ്പർമീറ്റിയോറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനമാണ് ഷോട്ഗൺ 650. റോയൽ എൻഫീൽഡിന്റെ 650 ട്വിൻ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണിത്. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് എന്നായിരുന്നു മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിച്ച എസ്ജി 650 റോയൽ എൻഫീൽഡ് വിശേഷിപ്പിച്ചത്.

ക്ലാസിക് ഡിസൈൻ അറിവിലൂടെ ആധുനികതയിലേക്കുള്ള കാൽവയ്പാണ് ഷോട്ഗൺ 650. എന്നു വച്ചാൽ ആദ്യ നോട്ടത്തിൽ ഒട്ടും ക്ലാസിക് രൂപമില്ലാത്ത, തികച്ചും വ്യത്യസ്തമായ, അതിലേറെ കാലികമായ, കൊതിപ്പിക്കുന്ന പുതുപുത്തൻ ഡിസൈൻ. നിയോ റെട്രോ എന്നാണ് പുതിയ രൂപകൽപനയെ റോയൽ എൻഫീൽഡ് വിശേഷിപ്പിക്കുന്നത്.

2018 ൽ ആദ്യമായി ഇറങ്ങിയ 650 ട്വിൻ മോട്ടർസൈക്കിൾ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്. ഇന്റഗ്രേറ്റഡ് എബിഎസ് ഉള്ള വീൽ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, തലതിരിഞ്ഞു നിൽക്കുന്ന മുൻ ഫോർക്ക് രൂപകൽപന, ട്വിൻ റിയർ ഷോക്ക്സ്, ലെതർ സോളോ സീറ്റ് എന്നിവ ഷോട്ഗണ്ണിലുണ്ട്. ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും മീറ്റോയോറിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിൻ തന്നെയാണ് കൺസെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക്കുമുണ്ട്

English Summary:

Auto News, Royal Enfield Shotgun 650 launched at Rs 3.59 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com