ADVERTISEMENT

വാഹനങ്ങളിലെ സുരക്ഷ ക്യാമറയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം പലപ്പോഴും അപകടങ്ങളിൽ തെളിവാകുന്നത് ഈ ക്യാമറയിലെ ദൃശ്യങ്ങളായിരിക്കും. ഇത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമിതവേഗത്തിൽ ലോറിയെ മറികടന്ന പിക്ക്അപ് ട്രക്ക് ഒരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന അപകടമാണ് വിഡിയോയിൽ. 

സുരക്ഷാ ക്യാമറകള്‍ വാഹനത്തിലുണ്ടെങ്കില്‍ നിയമലംഘകർ കുടുങ്ങുമെന്നിന് തെളിവാണ് ഈ ദൃശ്യങ്ങള്‍. മിതമായ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ട്രക്കിലെ ക്യാമറയിലെയാണ് ദൃശ്യങ്ങള്‍. ഇടതുഭാഗം ചേര്‍ന്നു പോകുന്ന ട്രക്കിനു മുന്നില്‍ 2 പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതു കാണാം. ട്രക്കിനെ അമിതവേഗത്തില്‍ മറികടന്നാണ് പിക്ക്അപ് എത്തിയത്. ലോറിയെ മറികടന്ന് പോകുന്ന ചെറിയ എസ്‌യുവിക്ക് പിന്നാലെ പിക്ക്അപ് എത്തിയതാണ് ഇവിടെ അപകടത്തിനു കാരണമായത്.

വളവിനു സമീപമാണ് അപകടം നടന്നത്. ക്യാമറയുള്ള ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്ന അമിതവേഗത്തിലുള്ള പിക്ക്അപ് എതിര്‍ഭാഗത്തു നിന്ന് മറ്റൊരു ലോറി വരുന്നതു കണ്ട് ഇടതുവശത്തേക്ക് ചേര്‍ക്കുമ്പോഴാണ് ബൈക്കിലെ ദമ്പതിമാരെ ഇടിച്ചു വീഴ്ത്തിയത്.

സമീപത്തെ പാടത്തിലേക്ക് തെറിച്ചു വീഴുന്ന ബൈക്ക് യാത്രികര്‍ക്ക് കാര്യമായ പരുക്കുണ്ട്. അപകടം കണ്ട് ട്രക്ക് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഇറങ്ങി ചെല്ലുമ്പോഴേക്കും ആള്‍ക്കാര്‍ കൂടുന്നുണ്ട്. പിന്നാലെ ബൈക്കിലെത്തുന്ന പലരും ട്രക്കിനെ ചൂണ്ടി പറയുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ സുരക്ഷാ ക്യാമറ ഉണ്ടായിരുന്നതുകൊണ്ട് അപകടത്തിനു കാരണം കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ ട്രക്ക് ഡ്രൈവര്‍ക്ക് സാധിച്ചു. 

ഇന്ത്യയിലെ റോഡുകളില്‍ ഇത്തരം സാധ്യതകള്‍ മൂലം പിന്നാലെയെത്തുന്ന വാഹനങ്ങള്‍ പലപ്പോഴും കുറ്റക്കാരാകാറുണ്ട്. ഇവിടെ അപകടത്തില്‍ ഗുരുതര പരുക്ക് സംഭവിച്ചില്ല. വലിയ അപകടങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ സ്വന്തം ഭാഗത്ത് തെറ്റില്ലെന്ന് ഉറപ്പാക്കാന്‍ പല സമയങ്ങളിലും ഡാഷ് ക്യാമറകള്‍ സഹായകരമാകുമെന്ന് ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com