ADVERTISEMENT

താങ്ങാവുന്നവില, ആവശ്യത്തിന് റേഞ്ച്, ക്വാളിറ്റി എന്നിങ്ങനെ ഇന്ത്യൻ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം പ്രാധാന്യം നല്‍കുന്ന മൂല്യങ്ങളുമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു. ലെക്ട്രിക് ഇവിയുടെ എല്‍എക്‌സ്എസ് 2.0 ആണ് താരം. ലെക്ട്രിക് പതിനായിരത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. വിപണിയിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. 

എല്‍എക്‌സ്എസ് 2.0ൽ 2.3KW ബാറ്ററിയാണുള്ളത്. ഇത് 98 കിലോമീറ്റര്‍ റേഞ്ചു നല്‍കുന്നു. സാധാരണക്കാരുടെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ റേഞ്ചാണിത്. 1.25 ലക്ഷം കിലോമീറ്ററില്‍ കൂടുതലാണ് ഈ വാഹനത്തിന്റെ ജീവിതകാലയളവെന്നും കമ്പനി പറയുന്നു. വിലയുടെ കാര്യത്തിലും ലെക്ട്രിക് ഇവി ഞെട്ടിക്കുന്നുണ്ട്, 79,999 രൂപ. എല്‍എക്‌സ്എസ് 2.0യുടെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മുതല്‍ പ്രീ ബുക്കിങ് ചെയ്തവര്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കുമെന്നും കമ്പനി അറിയിക്കുന്നു. 

എല്‍എക്‌സ്എസ് 2.0 അവതരിപ്പിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് SAR ഇലക്ട്രിക് മൊബിലിറ്റി എംഡിയും സിഇഒയുമായ കെ വിജയകുമാര്‍ പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന പണത്തിനൊത്ത മൂല്യമുള്ള വാഹനമാണ് എല്‍എക്‌സ്എസ് 2.0 എന്നാണ് വിജയകുമാര്‍ പറഞ്ഞത്. താങ്ങാവുന്ന വിലയെങ്കിലും നിര്‍മാണത്തിലെ ഗുണനിലവാരത്തിലും ഫീച്ചറുകളിലും കുറവുകള്‍ വരുത്തിയിട്ടില്ലെന്നും അദ്ദേഹം എല്‍എക്‌സ്എസ് 2.0 പുറത്തിറക്കുന്നതിനിടെ പ്രതികരിച്ചു.

2.3KW ബാറ്ററിയില്‍ 98 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇന്ത്യന്‍ വിപണിയിലെ ഏക ഇലക്ട്രിക് ഇരുചക്രവാഹനമാണ് എല്‍എക്‌സ്എസ് 2.0. വൈദ്യുത സ്‌കൂട്ടറുകള്‍ വാങ്ങാനായി സാധാരണക്കാര്‍ ആലോചിക്കുമ്പോള്‍ മനസിലേക്കു വരുന്ന പ്രധാനപ്പെട്ട രണ്ട് ആശങ്കകള്‍ വിലയും റേഞ്ചുമാണ്. ഇതു രണ്ടും പരിഹരിക്കാന്‍ എല്‍എക്‌സ്എസ് 2.0ക്ക് സാധിച്ചിരിക്കുന്നു. ആകര്‍ഷണീയമായ വിലയിലുള്ള ഈ സ്‌കൂട്ടര്‍ രാജ്യത്തെ വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നാണ് പ്രതീക്ഷ.

English Summary:

Auto News. Lectrix EV LXS 2.0 Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com