ADVERTISEMENT

റേഞ്ച് റോവർ ഇവോക് സ്വന്തമാക്കി നടി ഐശ്വര്യലക്ഷ്മി. ഇവോകിന്റെ ഡീസൽ മോഡലായ ഡൈനാമിക് എസ്ഇയാണ് നടിയുടെ ഏറ്റവും പുതിയ വാഹനം. കേരളത്തിലെ ആദ്യ 2024 ഇവോക്കാണ് ഇത്.  67.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില, ഓൺ റോഡ് ടാക്സ് അടക്കം വില 87.48 ലക്ഷം രൂപ. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് പുതിയ വാഹനം താരം വാങ്ങിയത്.

aishwarya-lekshmi-1
ഐശ്വര്യ ലക്ഷ്മി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നു. ‌ മുത്തൂറ്റ് ജെഎൽആർ സെയിൽസ് ഹെഡ് ഷാൻ മുഹമ്മദ്, ഏരിയ സെയിൽസ് മാനേജർ അലൻ ജോൺസൺ എന്നിവർ സമീപം

നിരവധി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവോക്കിന്റെ 2024 മോഡൽ എത്തുന്നത്. ഡൈനാമിക് എസ്ഇ ട്രിമ്മിൽ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ട്രിബെക്ക ബ്ലൂ നിറത്തിലുള്ള മോഡലാണ് നടിയുടെ വാഹനം.  2.0 ലീറ്റർ ‍പെട്രോൾ എൻജിൻ മോഡലിന് 247 ബിഎച്ച്പി കരുത്തും 365 എൻഎം ടോർക്കുമുണ്ട്. ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയ 2.0 ലീറ്റർ ഡീസൽ മോഡലിന് 201 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമുണ്ട്.

aishwarya-lekshmi-2
ഐശ്വര്യ ലക്ഷ്മി പുതിയ വാഹനത്തിന്റെ താക്കോൽ മുത്തൂറ്റ് ജെഎൽആർ സെയിൽസ് ഹെഡ് ഷാൻ മുഹമ്മദിൽ നിന്ന് സ്വീകരിക്കുന്നു. ‌

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തൻ, കുമാരി, അർജന്റീന ഫാൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.

English Summary:

Auto New, Aishwarya Lekshmi Bought Range Rover Evoque

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com