ADVERTISEMENT

ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമെങ്കിലും എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. ആ യാത്ര പോകുന്ന വാഹനവും അതിന്റെ ഭാഗമായിരിക്കും. യഥാർഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനവും പോസ്റ്ററിലുണ്ട്– ഒരു റെഡ് കളർ ക്വാളിസ്. യഥാർഥ സംഭവത്തിൽ 2004 മോഡൽ വൈറ്റ് കളർ ക്വാളിസിലാണ് ആ സുഹൃദ്സംഘം കോടൈക്കനാലിലേക്കു പോയത്. കണ്ണൂർ സ്ക്വാഡിലെ ടാറ്റ സുമോയെപ്പോലെ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ടൊയോട്ട ക്വാളിസ്.

കൊച്ചിയിലെ മഞ്ഞുമ്മലിൽനിന്ന് ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്കു വിനോദയാത്ര പോവുന്നതും അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സി’ന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തും. 

പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു ഒരു സുപ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

English Summary:

Tata Sumo In Kannur Squad Qualis In Manjummel Boys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com