ADVERTISEMENT

ജനപ്രിയ എംപിവി എർട്ടിഗയുടെ മൈൽഡ് ഹൈബ്രിഡ് മോഡൽ പുറത്തിറക്കി സുസുക്കി ഇന്തൊനീഷ്യ. ജക്കാര്‍ത്തയില്‍ നടന്ന ഇന്റര്‍നാഷനല്‍ മോട്ടോര്‍ ഷോയില്‍ വച്ചാണ് എർട്ടിഗ ക്രൂസ് ഹൈബ്രിഡ് എന്ന പേരിൽ ഇന്തൊനീഷ്യ ഇന്റർനാഷനൽ മോട്ടർഷോയിലാണ് വാഹനം പുറത്തിറക്കിയത്. സ്‌റ്റൈലും കാര്യക്ഷമതയും ഒത്തിണങ്ങിയ മോഡലാണ് സുസുക്കി എര്‍ട്ടിഗ ക്രൂസ് ഹൈബ്രിഡ്. സ്‌പോര്‍ട്ടി ഡിസൈനും മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനുമാണ് ഈ എര്‍ട്ടിഗയുടെ പ്രധാന സവിശേഷതകള്‍. 

suzuki-ertiga-3

ഇന്തൊനീഷ്യയില്‍ എര്‍ട്ടിഗ ഹൈബ്രിഡിന്റെ മാനുവല്‍ വേരിയന്റിന് ഏകദേശം 15.3 ലക്ഷം രൂപയാണ് വില. അതേസമയം ഓട്ടമാറ്റിക്ക് വകഭേദത്തിന് 16 ലക്ഷം രൂപ വില വരും. പേള്‍ വൈറ്റ് പ്ലസ് കൂള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ കളറുകളിലാണ് എര്‍ട്ടിഗ ക്രൂസ് ഹൈബ്രിഡ് എത്തുന്നത്. 

കൂടുതല്‍ സ്‌പോര്‍ട്ടിയായ രൂപത്തിലാണ് എര്‍ട്ടിഗ ക്രൂസ് എത്തുന്നത്. ചെറിയ ആന്റിന, മുന്നിലേയും പിന്നിലേയും സ്‌പോര്‍ട്ടി ബംപറുകള്‍, റിയര്‍ അപ്പര്‍ സ്‌പോയിലര്‍ എന്നിവയാണ് പുറം രൂപത്തിലെ ശ്രദ്ധേയമായ സവിശേഷതകള്‍. സാധാരണ എര്‍ട്ടിഗയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ എര്‍ട്ടിഗ ക്രൂസ് ഹൈബ്രിഡിലില്ല. 

1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എര്‍ട്ടിഗ ഹൈബ്രിഡിലുള്ളത്. 103ബിഎച്ച്പി കരുത്തും പരമാവധി 138എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. K15B സ്മാര്‍ട്ട് ഹൈബ്രിഡ് പവര്‍ട്രെയിനുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ 10 എഎച്ച് ലിഥിയം അയൺ ബാറ്ററിയും ഉപയോഗിക്കുന്നു. ഇതോടെ ലീറ്ററിന് 20 കിലോമീറ്റര്‍ എന്ന ഇന്ത്യയിലെ എര്‍ട്ടിഗയേക്കാള്‍ ഇന്ധനക്ഷമതയുള്ള വാഹനമായി ഇന്തൊനീഷ്യയിലെ എര്‍ട്ടിഗ ഹൈബ്രിഡ് മാറുന്നുണ്ട്. 

എര്‍ട്ടിഗ ഹൈബ്രിഡ് എന്ന് ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും മാരുതി സുസുക്കി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം എര്‍ട്ടിഗയുടെ ഹൈബ്രിഡ് സാധ്യതകളെ കമ്പനി തള്ളിക്കളഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ ഇന്തൊനേഷ്യയില്‍ എത്തിയ എര്‍ട്ടിഗ ഹൈബ്രിഡ് ഇന്ത്യയിലും എത്താനുള്ള സാധ്യതയെ ഇപ്പോഴും മുഴുവനായി തള്ളാനും സാധിക്കില്ല.

English Summary:

Auto News, Suzuki Ertiga Cruise Hybrid debuts with new mild-hybrid tech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com