ഈ നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും സൂചിപ്പിക്കുന്നതെന്ത്?

Mail This Article
റജിസ്ട്രേഷൻ നമ്പറുമായിട്ട് മാത്രമേ വാഹനങ്ങൾ റോഡിൽ ഇറങ്ങാൻ പറ്റൂ എന്നാണ് മോട്ടർവാഹന നിയമം. എന്നാൽ ഫാൻസി നമ്പറിന് അപേക്ഷിച്ചാൽ കിട്ടാൻ കാലതാമസം എടുക്കുന്നത് കൊണ്ട് താൽക്കാലിക നമ്പറുമായി സഞ്ചരിക്കാം. വാഹനത്തിന്റെ നിർദ്ദിഷ്ഠ നമ്പർപ്ലേറ്റിൽ തന്നെ വേണം ഈ നമ്പറും എഴുതാൻ. പേപ്പറുകളിലും സ്റ്റിക്കറുകളിലും മറ്റും നമ്പറുകള്‍ എഴുതി പതിപ്പിച്ചാൽ നടപടി സ്വീകരിക്കും എന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്. ഇതിനുപിന്നാലെ താത്കാലിക നമ്പറിന്റെ അക്ഷരങ്ങളും അക്കങ്ങളും എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന കൂടുതൽ വിവരങ്ങൾ എംവിഡി സമൂഹമാധ്യമ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം
ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നു ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാം.
T - താൽക്കാലികം (Temporary)
12 - നമ്പർ ഇഷ്യു ചെയ്ത മാസം
23 - നമ്പർ ഇഷ്യു ചെയ്ത വർഷം
KL - സ്റ്റേറ്റ് കോഡ്
1714 - താൽക്കാലിക നമ്പർ
L - താൽക്കാലിക നമ്പറിന്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ' O ' യും ' I ' യും ഉണ്ടാവില്ല)
താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താൻ അനുവാദമില്ല.