ADVERTISEMENT

പ്രിയാമണിയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മെഴ്‌സിഡീസിന്റെ അത്യാഡംബരം. ജവാനിലൂടെ ഷാരൂഖിനൊപ്പം ബോളിവുഡിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച താരസുന്ദരിയുടെ ഗാരിജിലെത്തിയ പുതിയ അതിഥി മെഴ്‌സിഡീസ് ബെൻസ് ജി എൽ സി ആണ്. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലിന് 74.20 ലക്ഷം രൂപയും ‍ഡീസൽ മോഡലിന് 75.20 ലക്ഷം രൂപയുമാണ് വില.

priya-mani-2

മെഴ്‌സിഡീസിന്റെ വിതരണക്കാരായ ഓട്ടോഹാങ്ങറിന്റെ മുംബൈ ഡീലർഷിപ്പിൽ നിന്നാണ് പ്രിയാമണി വാഹനം സ്വന്തമാക്കിയത്. ആഡംബര എസ് യു വി യുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രവും ഓട്ടോഹാങ്ങർ പുറത്തു വിട്ടിരുന്നു. പോളാർ വൈറ്റ് നിറത്തിലുള്ള ബെൻസ് എസ്‍യുവിയാണ് താരം തിരിഞ്ഞെടുത്തത്. വേരിയന്റ് ഏതാണെന്നു വ്യക്തമല്ല. 

ടെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് മെഴ്‌സിഡീസിന്റെ ഈ എസ് യു വി. ആഡംബരം, സുരക്ഷ അതിനൊപ്പം തന്നെ പെർഫോമൻസിലും മുമ്പിലാണ് ഈ കരുത്തൻ. രണ്ടു ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിന്. ഡീസൽ എൻജിൻ മോഡലിന് 197 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. വേഗം 100 കടക്കാൻ 8 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.  പെട്രോൾ മോഡലിന് 258 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. വേഗം നൂറ് കടക്കാൻ വേണ്ടത് 6.2 സെക്കൻഡ് മാത്രം.

English Summary:

Auto News, Priya Mani buys Mercedes-Benz GLC worth Rs 74.20 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com