ADVERTISEMENT

പുതിയ എസ‍്‌യുവിയുമായി ടൊയോട്ട എത്തുന്നു. ഫോർച്യൂണറിന്റെ താഴെ വലുപ്പവും വിലയും വരുന്ന വാഹനത്തിന് സ്പോർട്ടി രൂപമായിരിക്കും. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനം ഫോർച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഈ വർഷം ആദ്യ തായ്‌ലൻഡിൽ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ.

ഐഎംവി 0 എന്ന പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ടൊയോട്ടയുടെ ഐതിഹാസിക മോഡൽ എഫ്ജെ ക്രൂസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഫ്ജെ എന്ന പേരിലായിരിക്കും വാഹനം എത്തുക. ഹൈലക്സ് ചാമ്പിന്റെയും ഉടൻ വിപണിയിലെത്തുന്ന ചെറു ഓഫ് റോഡർ ലാൻഡ് ഹൂപ്പറിന്റെയും രൂപഭംഗി പുതിയ വാഹനത്തിന് പ്രതീക്ഷിക്കാം.

ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്സ് പുതിയ എസ്‍യുവിക്കുണ്ടാകും. 2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിനുകളും 2.7 ലീറ്റർ പെട്രോൾ എൻജിനും വാഹനത്തിനുണ്ടാകും. ഇന്ത്യൻ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്‍യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാൽ മിനി ഫോർച്യൂണർ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

English Summary:

Auto News, Toyota mini-Fortuner global debut this year, likely to be called FJ

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com