ADVERTISEMENT

ഒരു സ്ഥാപനത്തിന്റെ നട്ടെല്ല് അവിടുത്തെ ജീവനക്കാരാണ്. പല ഉടമകളുമിതു സൗകര്യപൂർവം മറക്കുന്നവരാണ്. എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ടെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാർക്ക് ആഘോഷവേളകളിൽ സമ്മാനങ്ങൾ നൽകുന്ന പതിവ് ഇപ്പോൾ കേരളത്തിലും പല കമ്പനികളും പിന്തുടരുന്നുണ്ട്. അത്തരത്തിൽ തങ്ങളുടെ ജീവനക്കാരനെ ഞെട്ടിച്ച ഒരു ഉപഹാരം നൽകിയിരിക്കുകയാണ് കോഴിക്കോടുള്ള ക്യാപ് ഇൻഡക്സ്. എന്താണ് സമ്മാനമെന്നല്ലേ? ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ എസ്‍യുവിയാണ് തങ്ങളുടെ ജനറൽ മാനേജർക്കു ക്യാപ് ഇൻഡക്സ് സമ്മാനിച്ചത്. 

ഔഡിയുടെ ക്യു 3 എസ്‍യുവിയാണ് ജനറൽ മാനേജറായ ഉമർ പി.വി യ്ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉപഹാരം. വാഹനം സമ്മാനിക്കുന്നതും ഉമർ അതിൽ ആശ്ചര്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കാണാവുന്നതാണ്. ജനറൽ മാനേജർക്ക് മാത്രമല്ല, മികച്ച പ്രകടനം കാഴ്ച വച്ച മറ്റു ജീവനക്കാർക്കും ക്യാപ് ഇൻഡക്സ് സമ്മാനമായി വാഹനങ്ങൾ നൽകിയിരുന്നു. കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജറിൽ ഒരാൾക്ക് ഹ്യുണ്ടേയ്‌യുടെ എസ്‌യുവിയായ വെന്യുവും മറ്റു മൂന്നു ജീവനക്കാർക്ക് ഓലയുടെ ഇലക്ട്രിക് സ്കൂട്ടറും നൽകിയാണ് കമ്പനി തങ്ങളുടെ ജീവനക്കാരുടെ മനസുനിറച്ചത്. 

ola-gift

ജോലിയിൽ മികച്ച  പ്രകടനം കാഴ്ച വെച്ചവരെ അഭിനന്ദിക്കുന്നതിനായി കോഴിക്കോട് വെച്ച് നടത്തിയ പാർട്ടിയിലായിരുന്നു ഈ 'സർപ്രൈസ്' സമ്മാന വിതരണം. കോഴിക്കോട്ടെ പ്രമുഖ സ്റ്റോക്ക് ബ്രോക്കേഴ്‌സ് സ്ഥാപനമാണ്  ക്യാപ് ഇൻഡക്സ്. നേരത്തെയും ഇവർ തങ്ങളുടെ മികച്ച ജീവനക്കാരിലൊരാൾക്കു കിയ സെൽറ്റോസ് സമ്മാനിച്ചിരുന്നു.

ഔഡി നിരയിലെ ചെറു എസ്‍യുവിയാണ് ക്യ 3. പെട്രോള്‍ ഓട്ടോമാറ്റിക് മോഡലിലാണ് വാഹനം ലഭിക്കുന്നു. പ്രീമിയം, പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ മൂന്ന് വേരിയന്റുകളുള്ള ഈ ചെറു എസ്‍യുവിയുടെ എക്സ്ഷോറും വില ഏകദേശം 43.80 ലക്ഷം രൂപ മുതൽ 54.21 ലക്ഷം രൂപയുമാണ് വില. 190 പിഎസ് പവറും 320 എൻഎം ടോര്‍ക്കും നല്‍കുന്ന 2.0 ലീറ്റര്‍ ടിഎപ്എസ്ഐ പെട്രോള്‍ എൻജിനാണ് Q3 ശ്രേണിക്ക് കരുത്ത് പകരുന്നത്.

English Summary:

Calicut Based Company Gifted Audi Q 3 to Employee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com