ADVERTISEMENT

പൊതുനിരത്തുകളിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നത് നിയമപരമായി തെറ്റുതന്നെയാണ്. ഇത്തരം അഭ്യാസങ്ങള്‍ വലിയ അപകടങ്ങളിൽ ചെന്ന് അവസാനിക്കുന്ന നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഭവിഷ്യത്തുകളെ കുറിച്ച് ധാരണയുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനായി ഈ തെറ്റുകൾ ആവർത്തിക്കുകയാണ്. അത്തരത്തിലൊരു അഭ്യാസപ്രകടനത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലഖ്‌നൗവിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ. അപകടകരമായ വിധത്തിൽ ബി എം ഡബ്ള്യു ഓടിക്കുന്നതും ഓടുന്ന വാഹനത്തിന്റെ പുറകിലെ തുറന്ന വാതിലിൽ നിന്നു തൂങ്ങി യാത്ര ചെയ്യുന്നവരെയും വിഡിയോയിൽ കാണാവുന്നതാണ്. 

ലഖ്‌നൗവിലെ വീഥിയിലൂടെ വളരെ അപകടകരമായ രീതിയിലാണ് ബി എം ഡബ്ള്യു ഡ്രൈവ് ചെയ്യുന്നത്. യാത്രികരിൽ ഒരാൾ വാഹനത്തിന്റെ മുകളിലാണിരിക്കുന്നത്. കാറിന്റെ ഡോറിൽ തൂങ്ങി നിൽക്കുകയാണ് മറ്റൊരാൾ. ഒട്ടും ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിങ്ങിനിടയിൽ വെട്ടിച്ച്‌ വാഹനം തിരിക്കുമ്പോൾ വാതിലിൽ പിടിച്ചു നിന്നയാൾ റോഡിലേക്ക് വീഴാൻ പോകുന്നതു കാണാം. വാഹനത്തിൽ മുറുകെ പിടിച്ചിരുന്നത് കൊണ്ടും മറ്റൊരാൾ കൈകളിൽ പിടിച്ചതുകൊണ്ടും ഭാഗ്യത്താൽ മാത്രമാണ് ആ രക്ഷപ്പെടൽ. പൊതുനിരത്തുകളിൽ ഇത്തരം അഭ്യാസങ്ങൾ എത്രമാത്രം അപകടകരമാണെന്നതിന്റെ നേർസാക്ഷ്യമാണ് ഈ വിഡിയോ.

രാത്രിയിലാണ് ഈ അഭ്യാസപ്രകടനം അരങ്ങേറിയിരിക്കുന്നത്. നേരത്തെയും ഇത്തരത്തിലുള്ള വിഡിയോ ഇതേ ഇൻസ്റ്റഗ്രാം പേജിൽ കാണുവാൻ കഴിയും. അപകടകരമായ രീതിയിൽ അഭ്യാസം നടത്തിയവരിൽ തന്നെ ഉൾപ്പെട്ട, എന്നാൽ മറ്റൊരു കാറിൽ യാത്ര ചെയ്ത വ്യക്തിയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി മനപൂർവം റെക്കോർഡ് ചെയ്തതാണ് ദൃശ്യങ്ങളെന്നു കാണുമ്പോൾ മനസിലാക്കാൻ കഴിയും. വിഡിയോ വൈറലായതോടെ ഈ ചെറുപ്പക്കാർക്കെതിരെ പോലീസ് നിയമനടപടികൾ സ്വീകരിച്ചു. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

English Summary:

Video Of Men Stunting On Moving BMW Goes Viral: Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com