ADVERTISEMENT

ബോളിവുഡിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കഴിഞ്ഞയിടെ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രം അനിമൽ. രൺബീറും രശ്മിക മന്ദാനയുമൊക്കെ നിറഞ്ഞ അഭിനയിച്ച ആ സിനിമയിൽ ചെറിയ വേഷമായിരുന്നങ്കിലും ഏറെ പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു തൃപ്തി ഡിമ്രിയുടേത്. സിനിമ വിജയമായതോടെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. റേഞ്ച് റോവർ സ്‌പോർട് ആണ് താരത്തിന്റെ പുതുവാഹനം. സാറ്റിൻ ബ്ലാക്ക് നിറമാണ് വാഹനത്തിനായി നടി തെരഞ്ഞെടുത്തിരിക്കുന്നത്. റേഞ്ച് റോവറിന്റെ യൂസ്ഡ് മോഡലാണിത്. റെനോ ഡസ്റ്ററായിരുന്നു തൃപ്തി ഡിമ്രിയുടെ മുൻവാഹനം.

2018 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫേസ് ലിഫ്റ്റിന് മുൻമോഡലിനെ അപേക്ഷിച്ചു എടുത്തു പറയേണ്ട മാറ്റങ്ങളുണ്ട്. മാട്രിക്സ് എൽ ഇ ഡി ഹെഡ് ലാമ്പുകൾ, മുൻ ഗ്രില്ലുകൾ, ബോണറ്റിന്റെ ഡിസൈൻ എന്നിവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്. പുറം കാഴ്ച്ചയിൽ മാത്രമല്ല, അകത്തും കാര്യമായ വ്യത്യാസങ്ങളുണ്ട്. പുതിയതാണ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. ഓപ്ഷണൽ ഹെഡ്സ് അപ് ഡിസ്‌പ്ലേയുമുണ്ട്. എക്സിക്യൂട്ടീവ് - ക്ലാസ് സീറ്റിങ്, ജസ്ച്ചർ കൺട്രോൾഡ് സൺ ബ്ലൈൻഡ്‌സ്, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, മെറിഡിയൻ സ്റ്റീരിയോ എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു.

നാല് എൻജിൻ ഓപ്ഷനുകളുണ്ട്. 3 .0 ലീറ്ററാണ് എൻട്രി ലെവൽ ഡീസൽ എൻജിൻ,  255 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. ടോപ് എൻഡ് ഡീസൽ 4 .4 ലീറ്റർ എൻജിനാണ്. ഈ വി 8 യൂണിറ്റ്  335 ബി എച്ച് പി യൂണിറ്റ് കരുത്തിലും 740 എൻ എം ടോർക്കിലുമാണ് പുറത്തിറങ്ങുന്നത്. പെട്രോൾ റേഞ്ചിലേക്ക് വരുമ്പോൾ 3 .0 ലീറ്റർ സൂപ്പർ ചാർജ്ഡ് V 6 എൻജിൻ 335 ബി എച്ച് പി കരുത്തും 450 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. ഹൈ പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ടോപ് എൻഡ് വേരിയന്റ് 5 . 0 ലീറ്റർ എൻജിനാണ്. ഈ സൂപ്പർച്ചാർജ്ഡ് V 8 എൻജിൻ  518 ബി എച്ച് പി കരുത്തും 625 എൻ എം ടോർക്കുമുണ്ട്. എല്ലാ എൻജിനുകൾക്കും 8 സ്പീഡ് ഗീയർ ബോക്സുകളാണ്. കൂടാതെ, ഫോർ വീൽ ഡ്രൈവ്, 7 ഡ്രൈവിങ് മോഡുകൾ എന്നിവയുമുണ്ട്.

English Summary:

Bollywood's Rising Star Tripti Dimri Splurges on a Range Rover Sport After 'Animal' Success!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com