ADVERTISEMENT

ടെസ്‌ല ഇലക്ട്രിക് കാർ സ്വന്തമാക്കി നടൻ മനോജ് കെ. ജയൻ. യുകെയിൽ കുടുംബാംഗമായി ടെസ്‌ല മോഡൽ 3 എത്തിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു’ എന്നും മനോജ് കെ. ജയൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. 

ടെസ്‌ലയുടെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡൽ 3യാണ് താരം സ്വന്തമാക്കിയത്. 2017 ൽ യുഎസ് വിപണിയിലെത്തിയ ടെസ്‌ല മോ‍ഡൽ 3 യുകെയിൽ എത്തുന്നത് 2019ലാണ്. 2023 ൽ പുതിയ തലമുറയും എത്തി. 2020 ന് ശേഷമുള്ള വാഹനമാണ് മനോജ് കെ. ജയൻ സ്വന്തമാക്കിയത് എന്നാണ് കരുതുന്നത്.

സ്റ്റാന്റേഡ് റേഞ്ച്, സ്റ്റാന്റേഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ് റേഞ്ച് പ്ലസ്, റിയർ വീൽ ഡ്രൈവ്, ലോങ് റേഞ്ച് ഓൾ വീൽ ഡ്രൈവ്, പെർഫോമൻസ് എന്നീ വേരിയന്റുകളിലായി 381 കിലോമീറ്റർ മുതൽ 614 കിലോമീറ്റർ വരെ റേ‍ഞ്ചുള്ള മോഡലുകൾ ഈ വാഹനത്തിനുണ്ട്. എന്നാൽ ഏതു മോഡലാണ് മനോജ് കെ. ജയൻ സ്വന്തമാക്കിയതെന്നു വ്യക്തമല്ല.

English Summary:

This is no longer a beautiful unrealized dream; Manoj K Jayan owns Tesla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com