ADVERTISEMENT

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസമായ മാര്‍ച്ചില്‍ 3,69,381 കാറുകളാണ് ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച്(33,405) കാറുകളുടെ വില്‍പനയിലുണ്ടായ വര്‍ധന 9.9 ശതമാനം. അതേസമയം തൊട്ടു മുമ്പത്തെ മാസമായ ഫെബ്രുവരിയെ അപേക്ഷിച്ച് വില്‍പനയില്‍ 0.75 ശതമാനത്തിന്റെ(2,797) കുറവും സംഭവിച്ചു. പതിവു പോലെ ഒന്നാം സ്ഥാനം മാരുതി സുസുക്കി നേടിയപ്പോള്‍ ഹ്യുണ്ടേയ് രണ്ടാമതും ടാറ്റ മോട്ടോഴ്‌സ് മൂന്നാമതും എത്തി. 

maruti-suzuki-wagonr-1

1 മാരുതി സുസുക്കി 1,52,718

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി മാര്‍ച്ചിലും ആ സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ കാറുകളില്‍ 41 ശതമാനവും മാരുതി സുസുക്കിയുടേതായിരുന്നു. മുന്‍ വര്‍ഷം മാര്‍ച്ചിനെ(1,32,763) അപേക്ഷിച്ച് വില്‍പനയില്‍ 15.03ശതമാനം(19,955) വര്‍ധനവാണുണ്ടായത്. 2023 മാര്‍ച്ചില്‍ 1,32,763 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. അതേസമയം മുന്‍ മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ 4.71 ശതമാനത്തിന്റെ(7,554) കുറവാണ് കമ്പനി നേരിട്ടത്. ഫെബ്രുവരിയില്‍ 1,60,272 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 

hyundai-creta-nline-6

2 ഹ്യുണ്ടേയ് 53,001

ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയാണ് ഇന്ത്യന്‍ വിപണിയില്‍ മാര്‍ച്ചിലെ കാര്‍ വില്‍പനയില്‍ രണ്ടാമതെത്തിയിരിക്കുന്നത്. 53,001 കാറുകളാണ് ഹ്യുണ്ടേയ് വിറ്റത്. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 2,401 കാറുകള്‍ കുറവാണ് ഹ്യുണ്ടേയ് വിറ്റിരിക്കുന്നത്. അതേസമയം ഫെബ്രുവരിയെ(50,201) അപേക്ഷിച്ച് മാര്‍ച്ചില്‍ വില്‍പനയില്‍ 2,800 കാറുകളുടെ വര്‍ധനവു നേടാന്‍ ഹ്യുണ്ടേയ്ക്ക് സാധിച്ചു. 

tata-punch-ev

3 ടാറ്റ മോട്ടോഴ്‌സ് 50,105

മാര്‍ച്ചില്‍ അരലക്ഷത്തിലേറെ കാറുകള്‍ വിറ്റാണ് ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 44,047 കാറുകളാണ് ടാറ്റ വിറ്റിരുന്നത്. മുന്‍ വര്‍ഷത്തെ മാര്‍ച്ചിലെ വില്‍പനയെ അപേക്ഷിച്ച് 13.75 ശതമാനം(6,058) അധികം വില്‍പന. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് 2.27 ശതമാനം(1,165) വില്‍പന കുറയുകയും ചെയ്തു. ഫെബ്രുവരിയില്‍ 51,270 കാറുകളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. 

xuv-700

4 മഹീന്ദ്ര 40,631

ഇന്ത്യയിലെ എസ് യു വി സ്‌പെഷലിസ്റ്റ് മഹീന്ദ്ര 40,631 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 35,976 കാറുകളാണ് വിറ്റിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12.95 ശതമാനം(4,655) വളര്‍ച്ച. അതേസമയം ഫെബ്രുവരിയിലെ വില്‍പനയുമായി(42,401) താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരിയെ അപേക്ഷിച്ച് 4.17 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായത്. 

Toyota Urban Cruiser Taisor
Toyota Urban Cruiser Taisor

5 ടൊയോട്ട 25,119

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാര്‍ച്ചിലെ കാര്‍ വില്‍പനയിലെ അഞ്ചാം സ്ഥാനം ടൊയോട്ടക്ക് സ്വന്തമാണ്. മാര്‍ച്ചില്‍ 25,119 കാറുകളാണ് ടൊയോട്ട വിറ്റത്. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് വില്‍പനയില്‍ 34.54 ശതമാനം(6,449) എന്ന മികച്ച വളര്‍ച്ച നേടാനും ടൊയോട്ടക്ക് സാധിച്ചു. 18,670 കാറുകളാണ് കഴിഞ്ഞ മാര്‍ച്ചില്‍ ടൊയോട്ട വിറ്റത്. ഫെബ്രുവരിയിലെ വില്‍പനയെ അപേക്ഷിച്ച് 7.81 ശതമാനം(1,819) വളര്‍ച്ച നേടാനും ടൊയോട്ടക്കായി. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ 23,300 കാറുകളാണ് ടൊയോട്ട വിറ്റത്. 

മറ്റുള്ളവര്‍

കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയാണ് ആറാമതെത്തിയിരിക്കുന്നത്. 21,400 കാറുകളാണ് ഇന്ത്യയില്‍ കിയ മാര്‍ച്ചില്‍ വിറ്റത്. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 0.47 ശതമാനം(101) കാറുകളുടെ കുറവ്. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് 1,200 കാറുകള്‍ കൂടുതലായി വില്‍ക്കാനും കിയക്ക് സാധിച്ചു. ഏഴാം സ്ഥാനത്തുള്ളത് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയാണ്. മാര്‍ച്ചില്‍ ഇന്ത്യയില്‍ 7,071 കാറുകള്‍ വില്‍ക്കാന്‍ ഹോണ്ടക്ക് സാധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വില്‍പനയില്‍ 5.66 ശതമാനത്തിന്റെ വളര്‍ച്ച. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് 71 കാറുകള്‍ കുറവു മാത്രമാണ് ഹോണ്ടക്ക് വില്‍ക്കാനായത്.

4,648 കാറുകള്‍ വിറ്റ് എംജിയാണ് എട്ടാംസ്ഥാനത്തുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.19 ശതമാനം(1,403) കുറവാണ് എംജിക്ക് സംഭവിച്ചത്. അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് 116 കാറുകള്‍ കൂടുതല്‍ മാര്‍ച്ചില്‍ വില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ(4,225) ഒമ്പതാം സ്ഥാനത്തുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.6 ശതമാനം വില്‍പനയില്‍ കുറവുണ്ടായി. ഫെബ്രുവരിയെ അപേക്ഷിച്ചും 145 കാറുകള്‍ കൂടുതല്‍ വില്‍ക്കാന്‍ റെനോക്കായി. 

പത്താം സ്ഥാനത്തുള്ള ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണാണ്. മാര്‍ച്ചില്‍ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ വിറ്റത് 3,529 കാറുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 9.51 ശതമാനം കുറവും മുന്‍ മാസത്തെ അപേക്ഷിച്ച് 16.89 ശതമാനം വര്‍ധനവുമുണ്ടായി. സ്‌കോഡ(2,802), നിസാന്‍(2,701), സിട്രോണ്‍(1,006), ജീപ്പ്(425) എന്നിങ്ങനെ പോവുന്നു മാര്‍ച്ചിലെ ഇന്ത്യന്‍ കാര്‍ വിപണിയിലെ വില്‍പനയുടെ കണക്കുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com