ADVERTISEMENT

പുതിയ ഫീച്ചറുകളുമായി 2024 ബജാജ് പള്‍സര്‍ എന്‍250 അവതരിപ്പിച്ച് ബജാജ് ഓട്ടോ. 249 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനില്‍ തന്നെ പുറത്തിറങ്ങുന്ന പള്‍സര്‍ എന്‍250ക്ക് 1.51 ലക്ഷം രൂപയാണ് വില. ഭാവിയില്‍ പുറത്തിറങ്ങുന്ന എഫ്250ക്ക് മുന്നോടിയായാണ് ബജാജ്  പള്‍സര്‍ എന്‍250 പുതുമകളോടെ ഇറക്കിയിരിക്കുന്നതെന്നാണ് സൂചന. ഇന്ത്യയില്‍ പള്‍സര്‍ 250 പുറത്തിറക്കിയ ശേഷം ആദ്യമായാണ് മുഖം മിനുക്കി എത്തുന്നത്. 

അനലോഗ് ഡിജിറ്റല്‍ യൂണിറ്റ് മാറ്റി ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ കൊണ്ടുവന്നു. അടുത്തിടെ പുറത്തിറങ്ങിയ എന്‍150, എന്‍160 പള്‍സര്‍ മോഡലുകളുടേതിന് സമാനമാണിത്. മള്‍ട്ടിപ്പിള്‍ ട്രിപ്പ് മീറ്ററുകള്‍, ഗിയര്‍പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ടാക്കോമീറ്റര്‍ എന്നിവയും ഡിജിറ്റല്‍ കണ്‍സോളിലുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോളില്‍ കോള്‍, എസ് എം എസ് അലര്‍ട്ടുകളും ഫോണ്‍ ബാറ്ററി സ്റ്റാറ്റസും സിഗ്നല്‍ സ്‌ട്രെങ്ത് സ്റ്റാറ്റസും അറിയാനാവും. 

ടെലസ്‌കോപിക് യൂണിറ്റിനു പകരം പുതിയ യുഎസ്ഡി ഫോര്‍ക്കുകളും പുതിയ എന്‍250യിലുണ്ട്. ഇത് വാഹനത്തെ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍, 140 സെക്ഷന്‍ പിന്‍ ടയര്‍, റെയിന്‍- റോഡ് എന്നിങ്ങനെയുള്ള പുതിയ എബിഎസ് റൈഡ് മോഡുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഗ്രാഫിക്‌സും ചുവപ്പ്, വെള്ള നിറങ്ങളും ബജാജ് എന്‍250ക്ക് നല്‍കിയിട്ടുണ്ട്. 164 കിലോഗ്രാം ഭാരമുള്ള ബജാജ് പള്‍സര്‍ എന്‍250 ഈ സെഗ്മെന്റിലെ ഏറ്റവും ഭാരമേറിയ വാഹനമാണ്. 

8,750 ആര്‍പിഎമ്മില്‍ 24.1 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ പരമാവധി 21.5 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന 249 സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എന്‍ 250യിലുള്ളത്. 5 സ്പീഡ് ഗിയര്‍ബോക്‌സും അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ചുമാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 

മോണോഷോക് സസ്‌പെന്‍ഷനുള്ള ബൈക്കിന്റെ മുന്നില്‍ 300എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്. 17 ഇഞ്ച് ട്യൂബ് ലെസ് ചക്രങ്ങള്‍. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപും എല്‍ഇഡി ഡിആര്‍എല്ലുകളും നല്‍കിയിരിക്കുന്നു. ഒരു യുഎസ്ബി ചാര്‍ജിങ് പോയിന്റും എന്‍ 250ലുണ്ട്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, യമഹ എംടി-15, സുസുകി ജിക്‌സര്‍ 250, കെടിഎം 250 ഡ്യൂക് എന്നിവയാണ് പ്രധാന എതിരാളികള്‍.

English Summary:

2024 Bajaj Pulsar N250 Launched At Rs. 1.51 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com