ADVERTISEMENT

കാശല്ല, ക്വാളിറ്റിയാണ് പ്രധാനം– തന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ വാങ്ങുന്ന കാര്യത്തിലായാലും വീട്ടിലേക്ക് കാർ വാങ്ങുന്ന കാര്യത്തിലായാലും ഇതാണ് കാവ്യ മാരന്റെ നയം. ക്രിക്കറ്റ് കഴിഞ്ഞാൽ കാവ്യയുടെ ഭ്രമം ആഡംബര കാറുകളോടാണ്. ഏതാണ്ട് 409 കോടി രൂപ ആസ്തിയുള്ള, സൺ റൈസേഴ്സ് ഹൈദരാബാദ് ക്രിക്കറ്റ് ടീം സിഇഒ കാവ്യ മാരന്റെ ആഡംബര കാർ ശേഖരം പരിചയപ്പെടാം...

ferrari-roma

∙ ഫെറാറി റോമ

കാവ്യയുടെ ഏറ്റവും പ്രിയപ്പെട്ട കാറാണ് ഫെറാറി റോമ. ചുവപ്പുനിറത്തിലുള്ള ഈ കാറാണ് തന്റെ സ്വകാര്യ യാത്രകൾക്കും മറ്റും കാവ്യ ഉപയോഗിക്കുന്നത്. 2021ൽ ലോഞ്ച് ചെയ്ത ഈ കാറിന് ഏതാണ്ട് നാലരക്കോടി രൂപയാണ് വിപണി വില.

bentley-bentayga-ewb

∙ ബെന്റ്ലി ബെന്റൈഗ ഇഡബ്ല്യുബി

കാവ്യയുടെ ഗാരിജിലെ സൂപ്പർ താരമാണ് ബെന്റ്ലി ബെന്റൈഗ. കാൻഡി റെഡ് നിറത്തിലുള്ള ഈ കാർ, വിന്റേജ് ലുക്കിന് പ്രസിദ്ധമാണ്. 6 കോടി രൂപയാണ് ബെന്റ്ലി ബെന്റൈഗയുടെ ഏകദേശ വില.

BMW i7 M70
BMW i7 M70

∙ ബിഎംഡബ്ല്യു ഐ7

ബിഎംഡബ്ല്യു ഇല്ലാതെ എന്ത് ആഡംബര വാഹന കലക്‌ഷൻ? ബിഎംഡബ്ല്യുവിന്റെ ഐ7 ഇലക്ട്രിക് സെഡാനാണ് കാവ്യ മാരന്റെ കയ്യിലുള്ള മറ്റൊരു പ്രധാനി. മെറ്റാലിക് ബ്ലാക്ക് നിറത്തോടുകൂടി വരുന്ന ഈ കാറിന് ഏകദേശം 4.7 കോടി രൂപയാണ് വില.

rolls-royce-phantom

∙ റോൾസ് റോയ്സ് ഫാന്റം VII ഇഡബ്ല്യുബി

കാവ്യയുടെ കാർ ശേഖരത്തിലെ പ്രമാണിയാണ് റോ‍ൾസ് റോയ്സ് ഫാന്റം VII EWB. ഏതാണ്ട് 12.2 കോടി രൂപയാണ് ഇതിന്റെ വില. ഇളം സ്വർണവും കറുത്ത നിറത്തിലുള്ള മുകൾ വശവുമുള്ള ഈ കാർ സാധാരണയായി കാവ്യയുടെ പിതാവ് കലാനിധി മാരനാണ് ഉപയോഗിക്കാറെങ്കിലും ചെന്നൈയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾ കാണാൻ കാവ്യ ഈ കാറിലാണ് എത്താറുള്ളത്.

English Summary:

Kavya Maran Car Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com