ADVERTISEMENT

റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ ആഡംബരത്തിൽ മിയാമി പൊലീസ് സേന. വാഹനങ്ങളുടെ നിരയിലേക്ക് ഗോസ്റ്റിന്റെ അത്യാഡംബരം എത്തിയ വിവരം മിയാമി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മിയാമിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാർ ഡീലർമാരായ ബാമൻ മിയാമിയുടെ വാഹനമാണ് പൊലീസ് സേനയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി എത്തിച്ചത്. എന്നാൽ എത്രകാലത്തേയ്ക്കാണ് വാഹനം പൊലീസ് സേനയുടെ ഭാഗമാകുക എന്ന് വ്യക്തമല്ല.

ആദ്യ തലമുറ സീരിസിൽ ഉൾപ്പെട്ട രണ്ടാം മോഡൽ റോൾസ് റോയ്‌സ് ഗോസ്റ്റ് ആണ് മിയാമി പൊലീസിന്റേത്. എഫ് 01 ബിഎംഡബ്ല്യു 7 സീരീസിന്റെ പ്ലാറ്റ്‌ഫോം ആണ് ഈ വാഹനത്തിന്റെ അടിസ്ഥാനം. സ്റ്റാർ ലൈറ്റുകളുള്ള റൂഫ്, റോൾസ് റോയ്‌സ് ഫാന്റത്തിന്റെ എയർ സ്പ്രിങ് സസ്പെന്ഷൻ, ഫ്ളക്സ് റേ ഇലക്ട്രോണിക് സിസ്റ്റം എന്നിവ ഈ മോഡൽ ഗോസ്റ്റിലുണ്ട്.

റോൾസ് റോയിസിന്റെ 6.75 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് ഗോസ്റ്റിനു കരുത്തു പകരുന്നത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി പെയർ ചെയ്തിരിക്കുന്ന എൻജിന്റെ കരുത്ത് 571 ബിഎച്ച്പിയും ടോർക്ക് 850 എൻഎമ്മുമാണ്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.3 സെക്കൻഡ് മതിയാകും. ഉയർന്ന വേഗം 250 കിലോമീറ്ററാണ്.

English Summary:

Miami Police Adds Rolls Royce Ghost To Its Fleet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com