ADVERTISEMENT

ആറുവരി ദേശീയപാതകളിലെ പരമാവധി വേഗപരിധി കുറച്ച് കേരളാ മോട്ടർവാഹന വകുപ്പ്. എം1 കാറ്റഗറിയുടെ പരമാവധി വേഗം (ഡ്രൈവറുടേത് കൂടാതെ 8 സീറ്റുകളിൽ താഴെയുള്ള വാഹനങ്ങൾ) 110ൽനിന്നു 100 കിലോമീറ്ററായും ഒൻപതോ അതിൽ അധികമോ സീറ്റുകളുള്ള വാഹനങ്ങൾക്കു (എം2, എം3) 90 കിലോമീറ്ററായും വേഗപരിതി കുറച്ചു.

നേരത്തെ ആറുവരിപാതിയിൽ എം1 വിഭാഗത്തിലെ പരമാവധി വേഗം 110 കിലോമീറ്ററും എം2, എം3 കാറ്റഗറിയിൽ 95 കിലോമീറ്ററുമായിരുന്നു പരമാവധി വേഗം. ഇത്തരം പാതയിൽ വേഗം 110 കിലോമീറ്ററായി ഉയർത്താൻ 2023ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വേഗപരിധി കൂട്ടാൻ കഴിയില്ലെന്നു കേന്ദ്രം അറിയിച്ചതോടെയാണു പുതിയ വിജ്ഞാപനം ഇറക്കിയത്. 2023 ലെ വിജ്ഞാപന  പ്രകാരം നാലുവരി പാതയിൽ എം1 വിഭാഗത്തിലെ വാഹനങ്ങൾക്ക് 100 കിലോമീറ്ററും എം2, എം3 വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് 90 കിലോമീറ്ററുമാണ് വേഗപരിതി. അതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

English Summary:

Speed limit revised again to 100 kmph and 90 kmph on NH-six lane in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com