ADVERTISEMENT

വാഹനത്തിന്റെ ഇന്ധനക്ഷമതയെപ്പറ്റി ധാരാളം മിഥ്യാധാരണകളുണ്ട്. ഈ ധാരണകൾ ചില ആളുകൾ എങ്കിലും സത്യമാണെന്ന് ധരിക്കുന്നു. എന്നാൽ ഈ തെറ്റിധാരണകൾ പിൻതുടരുന്നത് കൊണ്ട് ഇന്ധനം ലാഭിക്കാൻ കഴിയില്ല. അതിന് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ധനക്ഷമത വർധിപ്പിക്കാൻ ചില ടിപ്പുകളിതാ.

∙ നിങ്ങളുടെ എൻജിൻ ട്യൂൺ ചെയ്ത് വെക്കുക:

ശ്രദ്ധേയമാംവിധം ഔട്ട് ഓഫ് ട്യൂൺ ആയതും പുക പരിശോധനയിൽ പരാജയപ്പെടുന്നതുമായ വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്നത് ശരാശരി നാലു ശതമാനം വരെ ഇന്ധനക്ഷമത മെച്ചപ്പെടുത്തും. പക്ഷേ യഥാർഥ ബോണസ് ഇതാണ്: ശരിയായി പ്രവർത്തിക്കാത്ത ഓക്‌സിജൻ സെൻസർ മാറ്റുന്നത് 40 ശതമാനത്തോളം മൈലേജ് വർധിപ്പിക്കും.

∙ ടയറുകളിൽ കൃത്യമായി കാറ്റു നിറയ്ക്കുക: 

ശരിയായി കാറ്റു നിറച്ച ടയറുകൾ സുരക്ഷിതവും കൈകാര്യം ചെയ്യാൻ എളുപ്പവും ദീർഘനാൾ നിലനിൽക്കുന്നതും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതുമാണ്. ഓപ്പറേറ്റിംഗ് ടയർ മർദ്ദം സാധാരണ ഡ്രൈവറുടെ ഡോറിനു സമീപത്തോ ഡോർ പില്ലറിലോ ഗ്ലോവ് ബോക്‌സിനു സമീപമോ ഉള്ള സർട്ടിഫിക്കേഷൻ ലേബലിൽ കാണാവുന്നതാണ്. ഓപ്പറേറ്റിംഗ് ടയർ മർദ്ദത്തിനു മുകളിൽ കാറ്റു നിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ മർദ്ദമുണ്ടായാൽ അത് ട്രാക്ഷൻ, ടയറിന്റെ ആയുസ് എന്നിവ കുറയ്ക്കും.

∙ ശുപാർശ പ്രകാരമുള്ള ഗ്രേഡിലുള്ള മോട്ടോർ ഓയിൽ ഉപയോഗിക്കുക 

ഉടമകൾക്കുള്ള ഗൈഡിൽ നിർമ്മാതാക്കൾ ശുപാർശ ചെയ്തിട്ടുള്ള ഗ്രേഡ് മോട്ടോർ ഓയിൽ ഉപയോഗിച്ചാൻ എൻജിന്റെ ലൂബ്രിക്കേഷൻ സംവിധാനം സാധ്യമാകുന്നിടത്തോളം കാര്യക്ഷമമായി പ്രവർത്തിക്കും. തെറ്റായ ഗ്രേഡിലുള്ള ഓയിൽ ഉപയോഗിച്ചാൽ ഇന്ധന ക്ഷമത രണ്ട് ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്.

∙ എല്ലാ ചെറിയ കാര്യങ്ങളും പ്രധാനമാണ്

മേൽപ്പറഞ്ഞ അറ്റകുറ്റപ്പണികൾക്കൊപ്പം തേയ്മാനം സംഭവിച്ച ഫ്യുവൽ ഫിൽറ്ററുകളും സ്പാർക്ക് പ്ലഗ്ഗുകളും മാറ്റാനും വീൽ അലൈൻമെന്റ് ശരിയാക്കാനും പുകക്കുഴലും പുക തള്ളൽ സംവിധാനവും പരിശോധിക്കാനും പരിശീലനം സിദ്ധിച്ച ടെക്നീഷ്യൻമാർക്കു കഴിയും. ഇത്തരത്തിലുള്ള വാഹന അറ്റകുറ്റപ്പണി നടപടികളും ഡ്രൈവിങ് ശൈലിയും മൈലേജ് 25% വരെ വർധിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com