ADVERTISEMENT

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇനി യാത്രകൾ കൂടും. അതുകൊണ്ടു തന്നെ ആളുകൾ വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുകയും ചെയ്യും. ഇപ്പോൾ പുറത്തിറങ്ങുന്നത് അഭിലഷണീയമല്ല. എങ്കിലും പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാൽ നിങ്ങളുടെ കാർ വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും ഡിസ്ഇൻഫെക്റ്റ് ചെയ്യുകയും ചെയ്യുക. സാനിറ്റൈസ് ചെയ്യുന്നത് അണുക്കളെ ഇല്ലാതാക്കും. അതുവഴി ഇൻഫെക്​ഷൻ പകരുന്നത് തടയാനാകും. കെമിക്കലുകൾ ഉപയോഗിച്ച് ഡിസ്ഇൻഫെക്റ്റ് ചെയ്യുന്നത് ബാക്ടീരിയ, വൈറസുകൾ, ഫംഗസ് എന്നിവയെ എല്ലാം നശിപ്പിക്കും. 

എന്താണ്  ഉപയോഗിക്കേണ്ടത്? 

നിങ്ങളുടെ വാഹനത്തിന്റെ ഇന്റീരിയറിന് കേടുവരുത്താത്ത ഡിസ്ഇൻഫെക്റ്റിങ് സ്പ്രേ വേണം ഉപയോഗിക്കാൻ. സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന ബ്ലീച്ച്, അസെറ്റോൺ, ക്ലോറിൻ, അമോണിയ എന്നിവയിൽ വാഹനത്തിന്റെ ഇന്റീരിയറിനും പെയിന്റിനും കേട് വരുത്തുന്ന ചേരുവകളുണ്ട്. ഡിസ്ഇൻഫെക്റ്റന്റ് ജേം ഫോഗർ ഒരെണ്ണം വാങ്ങുക.

എങ്ങനെ ഉപയോഗിക്കണം

ഡീറ്റെയ്‍ലിങ് ഉൽപന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഡാഷ്ബോർഡ് പോലുള്ള സർഫസുകളിലേക്ക് നേരിട്ട് സ്പ്രേ ചെയ്യരുത്. മൈക്രോഫൈബർ ടവലിലേക്ക് സ്പ്രേ ചെയ്ത ശേഷം അതുപയോഗിച്ചു തുടയ്ക്കുക. വാക്വം ക്ലീനർ ഉപയോഗിച്ച് സീറ്റിലെയും ഹെഡ്‍‌ലൈനറിലെയും പൊടി കളയുക. ഷാംപൂ ഉപയോഗിച്ചുള്ള വെറ്റ് വാക്വം ക്ലീനിങ് കൂടുതൽ നല്ലത്. 

ലെതർ എങ്ങനെ ചെയ്യണം?

ബ്ലീച്ച്, അസെറ്റോൺ, ക്ലോറിൻ, അമോണിയ പോലുള്ള ഹാനികരമായ വസ്തുക്കൾ ഇല്ലാത്ത ഉൽപന്നങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ആദ്യം ചെറിയൊരു സ്ഥലത്തു മാത്രം ഇവ അപ്ലൈ ചെയ്തശേഷം കാത്തിരിക്കുക. നിറം മങ്ങുകയോ കറയുണ്ടാകുകയോ ചെയ്യുന്നില്ലെങ്കിൽ മാത്രം മൊത്തത്തിൽ അപ്ലൈ ചെയ്യുക. ഇതും സർഫസിലേക്ക് സ്പ്രേ ചെയ്യരുത്, മൈക്രോ ഫൈബർ ടവലിലേക്ക് സ്പ്രേ ചെയ്ത്, അതുപയോഗിച്ച് വൃത്തിയാക്കുക.

ഡിസ്ഇൻഫെക്റ്റിങ്

പ്ലാസ്റ്റിക് ബട്ടണുകൾ, നോബുകൾ പോലുള്ളവ ബ്ലീച്ചില്ലാത്ത ഡിസ്ഇൻഫെക്റ്റന്റ് ഉപയോഗിച്ച് തുടയ്ക്കുകയോ ഡിസ്ഇൻഫെക്റ്റന്റ് സ്പ്രേ തുണിയിലേക്ക് അടിച്ച് അതുപയോഗിച്ചു തുടയ്ക്കുകയോ ചെയ്യാം. ഇൻഫോടെയ്ൻമെന്‍റ് സ്ക്രീൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഇലക്ട്രോണിക് സ്പെസിഫിക് നോൺ ടോക്‌സിക് ഡിവൈസ് ക്ലീനിങ് വൈപ്പ് ഉപയോഗിക്കുക.

എവിടെ പ്രയോഗിക്കണം?

നിങ്ങൾ എവിടെയൊക്കെ തൊടുന്നുവോ അതൊക്കെ തുടച്ചു വൃത്തിയാക്കണം. 

1. കീ/കീ FOB

2. പുറത്തുള്ള ഡോർ ഹാൻഡിൽ

3. അകത്തുള്ള ഡോർ ഹാൻഡിൽ

4. ലോക്ക്, അൺലോക്ക് ബട്ടൺ, ഇന്റീരിയർ ഡോർ റിലീസ്

5. സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് ബക്കിൾ, റിലീസ് ബട്ടൺ

6. പുഷ് ടു സ്റ്റാർട്ട് ബട്ടൺ, ഇഗ്‌നീഷൻ ഏരിയ 

7. റിയർവ്യൂ മിറർ, ഓട്ടമാറ്റിക് സൈഡ് മിറർ ബട്ടണുകൾ

8. HVAC(ഹീറ്റിങ്, വെന്റിലേഷൻ, എസി) ബട്ടണുകൾ

9. നോബുകൾ, ഇൻഫൊടെയ്ൻമെന്റ് ടച്ച്സ്ക്രീൻ

10. ഗിയർ

11. പാർക്കിങ് ബ്രേക്ക് ലീവർ

12. സ്റ്റിയറിങ് വീലും അതിലുള്ള ബട്ടണുകളും

13. സിഗ‌്നൽ, വൈപ്പർ ലീവർ

14. ഹെഡ് ലൈറ്റ് നോബ്

15. സെന്റർ കൺസോൾ, കപ്പ് ഹോൾഡറുകൾ

16. വിൻഡോ ബട്ടണുകൾ

17. ഗ്ലവ് കംപാർ്ട്മെന്റ് ഹാൻഡിൽ

18. ടെയിൽഗേറ്റ്/ഹാച്ച് റിലീസ്, പവർ ക്ലോസ് ബട്ടൺ

19 ഫ്യൂവൽ ക്യാപ്

നിങ്ങൾ കാർ ഡിസ്ഇൻഫെക്റ്റ് ചെയ്‍തു കഴിയുമ്പോൾ നിങ്ങളുടെ കൈ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകണം. കോവിഡ്19 മഹാമാരിയുടെ കാലം കഴിഞ്ഞാലും ഈ ശീലം മുന്നോട്ടു കൊണ്ടുപോകണം. പോസ്റ്റ് ലോക്ഡൗൺ ലോകത്തിനായി നിങ്ങളുടെ കാർ സാനിറ്റൈസ് ചെയ്യാനും വൃത്തിയാക്കാനും അൽപം സമയം കണ്ടെത്തൂ.

English Summary: How to Protect Your Car and Yourself from Coronavirus?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com