ADVERTISEMENT

കാറപകടത്തിൽ സജിത്ത് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 15 ലക്ഷം രൂപ ഇൻഷുറൻസ് ലഭിച്ചു. സജിത്തിനു കാറിന്റെ മോട്ടർ ഇൻഷുറൻസ് പോളിസിയല്ലാതെ മറ്റു പോളിസികൾ ഒന്നുമില്ല. മോട്ടർ ഇൻഷുറൻസ് എടുക്കുമ്പോൾ വാഹന ഉടമയാണെങ്കിൽ നിർബന്ധമായും എടുക്കേണ്ട പഴ്സനൽ ആക്സിഡന്റ് കവർ ഉള്ളതുകൊണ്ടാണ് കുടുംബത്തിന് 15 ലക്ഷം രൂപ ലഭിച്ചത്.    

 

വാഹന ഉടമയാണോ പിഎ നിർബന്ധം

 

എല്ലാ മോട്ടർ ഇൻഷുറൻസിനും തേഡ് പാർട്ടി, ഓൺ ഡാമേജ് പോളിസിയിൽ വണ്ടിയുടെ ഉടമ (റജിസ്റ്റേർഡ് ഓണർ) അംഗീകൃത ഡ്രൈവിങ് ലൈസൻസ് ഉള്ള ആളാണെങ്കിൽ നിർബന്ധമായും പഴ്സനൽ ആക്സിഡന്റ് കവർ എടുക്കണം. ഇത് പ്രത്യേക പ്രീമിയം നൽകി എടുക്കേണ്ടതാണ്. ദി ഇന്ത്യ മോട്ടർ താരിഫ് 2002 ലെ നിയമം അനുസരിച്ചാണ് പഴ്സനൽ ആക്സിഡന്റ് കവർ മോട്ടർ ഇൻഷുറൻസിൽ നിർബന്ധമാക്കിയത്. 

 

ഏതു വാഹനം ആണെങ്കിലും 15 ലക്ഷം കവറേജ്

 

നേരത്തെ ഇത് ഇരുചക്ര വാഹനങ്ങൾക്ക് 1 ലക്ഷവും നാലു ചക്ര വാഹനങ്ങൾക്ക് 2 ലക്ഷവുമായിരുന്നു കവറേജ്. 2018 ലെ സുപ്രീം കോടിതി വിധിക്കുശേഷം ഇത് എല്ലാ വാഹനങ്ങൾക്കും 15 ലക്ഷമാക്കിയിട്ടുണ്ട്. ഈ പോളിസിയിൽ വാഹന ഉടമ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടു മരിക്കുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്താലാണ് കവറേജ് ലഭിക്കുക. മരണം സംഭവിച്ചാൽ മുഴുവൻ തുകയും ലഭിക്കും. പരുക്കേറ്റാൽ അതിന്റെ തോതനുസരിച്ചാകും തുക അനുവദിക്കുക.

 

ആർക്കെല്ലാം എടുക്കാം ഐആർഡിഎഐയുടെ 

 

(ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി, ഇന്ത്യ) നിർദേശമനുസരിച്ചു പ്രൈവറ്റ് കാർ, ടാക്സി, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഉടമകൾക്കെല്ലാം ഈ പോളിസി എടുക്കാം. വാഹനാപകടം സംഭവിച്ചാൽ ഉടമയ്ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനാണ് പിഎ ഏർപ്പെടുത്തിയിരിക്കുന്നത്.

 

English Summary: Personal Accident Cover In Vehicle Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com