ADVERTISEMENT

പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ നാം ധാരാളം കാണാറുണ്ട്. അശ്രദ്ധയാണ് പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളുടെ കാരണം. ഇന്ത്യൻ റോഡുകളിലെ അപകടം കുറയ്ക്കുന്നതിനായി  #BeTheBetterGuy ക്യംപനുമായി ഹ്യുണ്ടേയ് എത്തിയിരിക്കുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ആദ്യ മാർഗം ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ്.

 

ഇടറോഡുകളിൽ നിന്ന് പ്രധാനപാതകളിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾക്കായിരിക്കും മുൻഗണന. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം ഒരു പരിധി വരെ ഒഴിവാക്കാം. പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

∙ പ്രധാന റോഡിലേക്ക് പ്രവേശിക്കുംമുമ്പ് ഇരുവശത്തുനിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

 

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

 

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മൾ കണക്കൂട്ടൽപോലെ ആയിരിക്കില്ല. അതുകൊണ്ട് അവ പോയതിനു ശേഷം മാത്രം തിരിയുക.

 

∙ നാലു വരിപ്പാതയാണെങ്കിലും ഇടത്തും വലത്തും നോക്കി മാത്രം റോഡിലേക്കു കയറണം.

 

∙ മീഡിയനിൽനിന്നു തിരിഞ്ഞ് പെട്ടെന്ന് മറ്റൊരു വാഹനത്തിനു മുന്നിലേക്കു ചെന്നാൽ അതിന്റെ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

 

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന. മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

 

ഇന്ത്യൻ റോഡുകൾ യാത്രക്കാർക്ക് സുരക്ഷിതമാക്കുന്നതിനായാണ് ഹ്യുണ്ടേയ് #BeTheBetterGuy എന്ന ക്യാംപയ്നുമായി എത്തിയത്. ട്രാഫിക് നിയമങ്ങളേയും മര്യാദകളേയും പറ്റിയും കൂടുതൽ അവബോധമുണ്ടാക്കി റോഡ് കൂടുതൽ സുരക്ഷിതമാക്കാനാണ് ഹ്യുണ്ടേയ് #BeTheBetterGuy ക്യാംപയ്ൻ.

 

English Summary: "Hyundai #BeTheBetterGuy: Points to keep in mind while entering main roads"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com